വടകര : കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഒരു ഡിവൈഎഫ്ഐ നേതാവ് കൂടി അറസ്റ്റിൽ. ഡിവൈഎഫ്ഐ നേതാവായ അമലിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും സിപിഎം കണ്ണങ്കുഴി ബ്രാഞ്ചംഗം കൂടിയാണ് അമൽ. നേരത്തെ അന്വേഷണ സംഘം അമലിനെ ചോദ്യം ചെയ്തിരുന്നു. സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചതിൽ അമലിനും പങ്കുണ്ടെന്ന് എസ്ഐടി കണ്ടെത്തുകയായിരുന്നു. റെഡ് ബറ്റാലിയൻ വാട്ട്സ് അപ്പ് ഗ്രൂപ്പിൽ വ്യാജ കാഫിർ സ്ക്രീൻഷോട്ട് ഷെയർ ചെയ്തത് അമലാണെന്നും കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റിലേക്ക് നയിച്ചത്.
