കാറില്‍ എം.ഡി.എം.എ വെച്ച് മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും കുടുക്കാനുള്ള ശ്രമം പൊളിച്ച് പൊലീസ്

news image
Mar 19, 2024, 4:54 am GMT+0000 payyolionline.in

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കാ​റി​ല്‍ മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ എം.​ഡി.​എം.​എ വെ​ച്ച് മു​ന്‍ ഭാ​ര്യ​യെ​യും ഭ​ര്‍ത്താ​വി​നെ​യും കേ​സി​ല്‍ കു​ടു​ക്കാ​നു​ള്ള യു​വാ​വി​ന്റെ ശ്ര​മം പൊ​ളി​ച്ച് പൊ​ലീ​സ്. 10000 രൂ​പ വാ​ങ്ങി കാ​റി​ല്‍ എം.​ഡി.​എം.​എ വെ​ച്ച യു​വാ​വി​ന്റെ സു​ഹൃ​ത്തി​നെ നി​മി​ഷ​ങ്ങ​ള്‍ക്കു​ള്ളി​ല്‍ പി​ടി​കൂ​ടി. ചീ​രാ​ല്‍ കു​ടു​ക്കി പി.​എം. മോ​ന്‍സി​യെ​യാ​ണ് (30) എ​സ്.​ഐ സാ​ബു ച​ന്ദ്ര​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. വി​ല്‍പ​ന​ക്കാ​യി ഒ.​എ​ല്‍.​എ​ക്‌​സി​ലി​ട്ട കാ​ര്‍ ടെ​സ്റ്റ് ഡ്രൈ​വ് ചെ​യ്യാ​നെ​ന്ന പേ​രി​ല്‍ വാ​ങ്ങി ഡ്രൈ​വ​ര്‍ സീ​റ്റി​ന്റെ റൂ​ഫി​ല്‍ എം.​ഡി.​എം.​എ ഒ​ളി​പ്പി​ച്ച ശേ​ഷം പൊ​ലീ​സി​ന് ര​ഹ​സ്യ​വി​വ​രം ന​ല്‍കി ദ​മ്പ​തി​ക​ളെ കു​ടു​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യാ​ണ് പൊ​ളി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം.

അ​മ്പ​ല​വ​യ​ല്‍ സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ള്‍ സ​ഞ്ച​രി​ച്ച കാ​റി​ല്‍ നി​ന്നാണ് 11.13 ഗ്രാം ​എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്തത്. എ​ന്നാ​ൽ, ചോ​ദ്യം​ചെ​യ്യ​ലി​ല്‍ ഇ​വ​രു​ടെ നി​ര​പ​രാ​ധി​ത്വം പൊ​ലീ​സി​ന് ബോ​ധ്യ​പ്പെ​ട്ടു. യു​വ​തി​യു​ടെ മു​ന്‍ ഭ​ര്‍ത്താ​വാ​യ ചീ​രാ​ല്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ബാ​ദു​ഷ​ക്ക് (26) ദ​മ്പ​തി​ക​ളോ​ടു​ള്ള വി​രോ​ധം മു​ലം കേ​സി​ല്‍ കു​ടു​ക്കാ​നു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സു​ഹൃ​ത്ത് മോ​ന്‍സി​​െയ 10000 രൂ​പ കൊ​ടു​ത്ത് കാ​റി​ല്‍ എം.​ഡി.​എം.​എ ഒ​ളി​പ്പി​ച്ചു​വെ​ക്കാ​ന്‍ നി​ര്‍ദേ​ശി​ച്ച​താ​യി​രു​ന്നു. എ​സ്.​സി.​പി.​ഒ നൗ​ഫ​ല്‍, സി.​പി.​ഒ​മാ​രാ​യ അ​ജ്മ​ൽ, പി.​ബി. അ​ജി​ത്ത്, നി​യാ​ദ്, സീ​ത എ​ന്നി​വ​രും പൊ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

വിവരമറിഞ്ഞ് ഒളിവില്‍പോയ മുഖ്യപ്രതിയെ കണ്ടെത്താനുള്ള ശ്രമവും ഗൂഢാലോചനയില്‍ മറ്റു പങ്കാളികളുണ്ടോ എന്നറിയാനുള്ള ശ്രമവും തുടങ്ങി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe