കാസര്‍ഗോഡ് കൂട്ട ആത്മഹത്യ; അമ്പലത്തറ സ്വദേശി ഗോപിയും ഭാര്യയും മകനും ജീവനൊടുക്കിയത് ആസിഡ് കുടിച്ച്

news image
Aug 28, 2025, 5:26 am GMT+0000 payyolionline.in

കാസര്‍ഗോഡ് അമ്പലത്തറയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. അമ്പലത്തറ പറക്കളായി സ്വദേശികളായ ഗോപി (60), ഭാര്യ ഇന്ദിര (57), മകന്‍ രഞ്ചേഷ് (22) എന്നിവരാണ് മരിച്ചത്. മറ്റൊരു മകന്‍ രാകേഷ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. നാലുപേരും ജീവനൊടുക്കാനായി ആസിഡ് കഴിക്കുകയായിരുന്നു. നാട്ടുകാര്‍ ഇവരെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഒരാള്‍ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് പോകുന്നതിനിടെയും രണ്ടുപേര്‍ പരിയാരത്തെ ആശുപത്രിയില്‍ വച്ചും മരണപ്പെടുകയായിരുന്നു. രാകേഷ് ഇപ്പോഴും പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിനായി വിളിക്കൂ 1056.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe