കീഴൂർ കോമത്ത് ക്ഷേത്രം മേൽപ്പന്തൽ സമർപ്പണ ഉത്സവ ആഘോഷ കമ്മിറ്റി രൂപീകരിച്ചു

news image
Oct 6, 2026, 1:56 am GMT+0000 payyolionline.in

പയ്യോളി : കീഴൂർ കോമത്ത് ഭഗവതി മുത്താച്ചി ക്ഷേത്രത്തിൽ നിർമ്മിച്ച മേൽപ്പന്തൽ  സമർപ്പണം, പ്രതിഷ്ഠാദിന വാർഷികം,  തിറ ഉത്സവം എന്നിവ വിജയകരമായി നടത്തുന്നതിന് 101 അംഗ ഉത്സവആഘോഷ കമ്മിറ്റി രൂപീകരിച്ചു. പ്രസിഡന്റ്  ഗോപാലൻ കാര്യാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ ഭാരവാഹികളായി കെ. കെ.നാരായണൻ, മഠത്തിൽ നാരായണൻ (രക്ഷാധികാരികൾ), ശിവദാസൻ പൊന്നിയാരി (ചെയർമാൻ), ഗോപാലൻ കാര്യാട്ട്, മുത്താറ്റിൽ മോഹനൻ, ദേവി വെട്ടിപ്പാണ്ടി ( വൈസ് ചെയർമാൻമാർ ), പി. ജി.സുധി കുന്നുമ്മൽ (ജനറൽ കൺവീനർ), പ്രഭാകരൻ പ്രശാന്തി, ഷൈബു കുന്നുമ്മൽ, ഷൈജ മനോജ് (ജോയിന്റ് കൺവീനർമാർ), ബാലകൃഷ്ണൻ കെ. കെ (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe