കുടുംബശ്രീ ഇനി കലാലയത്തിലും: കോളേജുകളില്‍ ഓക്സിലറി ഗ്രൂപ്പുകള്‍ തുടങ്ങും

news image
Sep 25, 2025, 6:40 am GMT+0000 payyolionline.in

കോളേജുകളില്‍ ഓക്സിലറി ഗ്രൂപ്പുകള്‍ രൂപീകരിക്കാനൊരുങ്ങി കുടുംബശ്രീ. യുവതികളുടെ കൂട്ടായ്മയാണ് ഓക്സിലറി ഗ്രൂപ്പുകള്‍. ഓരോ ജില്ലയിലെയും ഓരോ കോളേജുകളിലായിരിക്കും ആദ്യം ആരംഭിക്കുക. ഓക്സിലറി ഗ്രൂപ്പുകള്‍ തുടങ്ങുന്നതിന് പിന്നാലെ ഉന്നതവിദ്യാഭ്യാസ ഡയറക്ടര്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് പട്ടിക കൈമാറി. പഠനത്തോടൊപ്പം ജോലി, വരുമാനം എന്നീ കാര്യങ്ങളില്‍ വിഷയമൂന്നിക്കൊണ്ടുള്ള പദ്ധതിയാണിത്. വിദ്യാര്‍ത്ഥികളുടെ നൂതന ആശയങ്ങളും ക‍ഴിവുകളും പ്രയോജനപ്പെടുത്തുക, നൂതന തൊ‍ഴില്‍ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കാനും പ്രാവര്‍ത്തികമാക്കാനും പിന്തുണ നല്‍കുക, പുതിയ കാലത്തെ തൊ‍ഴില്‍ സംസ്കാരം തുടങ്ങിയവയാണ് ഓക്സിലറി ഗ്രൂപ്പിലെ ലക്ഷ്യങ്ങള്‍. സാമുഹികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍, ട്രാൻസ്ജെൻഡേ‍ഴ്സ് വനിതക‍ള്‍ എന്നിവര്‍ക്ക് അംഗങ്ങളാകാവുന്നതാണ്. 20 പേരടങ്ങിയ ഒന്നിലേറെ ഗ്രൂപ്പുകള്‍ കോളേജിലുണ്ടാകാം. നാട്ടിലുമുള്ള ഓക്സിലറി ഗ്രൂപ്പിലും അംഗങ്ങളാകാവുന്നതാണ്. നാട്ടിലുള്ള ഓക്സിലറി ഗ്രൂപ്പില്‍ അംഗത്വമുണ്ടെങ്കില്‍ കോളേജ് പഠനത്തിനുശേഷം തുടരാവുന്നതാണ്. സ്ത്രീ ശാക്തീകരണത്തിനായി രണ്ടു വര്‍ഷം മുൻപാണ് ഓക്സിലറി ഗ്രൂപ്പുകള്‍ ആരംഭിച്ചത്. 18 മുതല്‍ 40 വയസ്സുവരെയുള്ളവര്‍ക്ക് അംഗങ്ങളാകാം.സംസ്ഥാനത്ത് നിലവില്‍ 19,472 ഓക്സിലറി ഗ്രൂപ്പുകളാണുള്ളത്.​ഓക്സിലറി ഗ്രൂപ്പുകള്‍ ആദ്യം തുടങ്ങുന്ന കോളേജുകള്‍: ഗവ. വനിതാ കോളേജ്‌ തിരുവനന്തപുരം എസ് എൻ വനിതാ കോളേജ്- കൊല്ലം, കാതോലിക്കറ്റ് കോളേജ് പത്തനംതിട്ട എസ്‌ഡി കോളേജ്- ആലപ്പുഴ ഗവ. കോളേജ് – കോട്ടയം ഗവ. കോളേജ് കട്ടപ്പന മഹാരാജാസ് കോളേജ് എറണാകുളം വിമല കോളേജ് – തൃശൂർ മേഴ്‌സി കോളേജ്- പാലക്കാട് പിഎസ്എംഒ കോളേജ് തിരൂരങ്ങാടി ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജ്- കോഴിക്കോട് ഗവ. കോളേജ് മാനന്തവാടി ഗവ. ബ്രണ്ണൻ കോളേജ് തലശേരി സെൻ്റ് പയസ് ടെൻത് കോളേജ് രാജപുരം-കാസർകോട്​

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe