കുട്ടികളുടെ ഓൺലൈൻ ഇടപെടലിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പങ്കുവച്ച് പൊലീസ്

news image
Mar 26, 2025, 1:02 pm GMT+0000 payyolionline.in

 

നമ്മുടെ കുട്ടികള്‍ ഓണ്‍ലൈനില്‍ ധാരാളം സമയം ചെലവഴിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ സുരക്ഷയെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും അവര്‍ക്ക് ശരിയായ അവബോധവും നല്‍കേണ്ടിയിരിക്കുന്നു. വ്യക്തിപരമായ സ്വകാര്യതയും സുരക്ഷയും ഓഫ്‌ലൈനില്‍ എന്ന പോലെ തന്നെ ഓണ്‍ലൈനിലും പ്രധാനപ്പെട്ടതാണ്.

ഓണ്‍ലൈനില്‍ അഭിമുഖീകരിക്കുന്ന ആളുകളും സാഹചര്യങ്ങളും എല്ലായ്‌പ്പോഴും വ്യത്യസ്തമാണെന്ന് മനസിലാക്കാനും എന്താണ് യഥാര്‍ഥ്യമെന്നും എന്താണ് വ്യാജമെന്നും വേര്‍തിരിച്ചറിയാനും കുട്ടികളെ പ്രാപ്തരാക്കേണ്ടതാണ്.

തട്ടിപ്പുകളില്‍ വീണുപോകാതിരിക്കാന്‍ പാസ്‌വേഡുകളും സ്വകാര്യ വിവരങ്ങളും പങ്കുവയ്ക്കാതിരിക്കാന്‍ അവരെ പഠിപ്പിക്കുക, വ്യക്തിപരമായ വിവരം വെളിപ്പെടുത്താനായി ആളുകള്‍ നിങ്ങളുടെ കുട്ടികളെ കബളിപ്പിച്ചേക്കാം അക്കൗണ്ട് വിവരം ആവശ്യപ്പെടുന്നതോ അസാധാരണമായി തോന്നുന്ന അറ്റാച്ച്‌മെന്റ് ഉള്ളതോ ആയ, സന്ദേശം, ലിങ്ക്, അല്ലെങ്കില്‍ ഇമെയില്‍ ഒരു അപരിചിതനില്‍ നിന്ന് ലഭിച്ചാല്‍, രക്ഷിതാക്കളെ സമീപിക്കാന്‍ അവരെ പഠിപ്പിക്കുക.
അപരിചിതരില്‍ നിന്നും സൗഹൃദ അഭ്യര്‍ഥനകള്‍ സ്വീകരിക്കാതിരിക്കുക,
ഒരു സന്ദേശം അസാധാരണമാണെന്ന് തോന്നിയാല്‍, നിങ്ങളുടെ അടുത്ത് വന്ന് അത് പരിശോധിക്കാന്‍ കുട്ടികളോട് ആവശ്യപ്പെടുക. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ സ്വകാര്യത സംരക്ഷിക്കുവാനുള്ള ക്രമീകരണങ്ങള്‍ ഉറപ്പു വരുത്തുക
ഓണ്‍ലൈന്‍ ഗെയിമുകളില്‍ സ്വകാര്യവിവരങ്ങളും സ്വകാര്യചിത്രങ്ങളും പങ്കുവയ്ക്കാതിരിക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe