ആലുവ: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ വീടിനുസമീപത്ത് പ്രതി താമസിക്കാനെത്തിയതിലും കൊലപാതകത്തിലും കോഴിക്കടയിലെ ജീവനക്കാരന് പങ്കുണ്ടോ എന്ന് സംശയം. കുട്ടി കൊല്ലപ്പെട്ട വിവരം പുറത്തുവന്നതിനു പിന്നാലെ കോഴിക്കടയിലെ ജീവനക്കാരനായ ഗുല്‍ജാര്‍ ഹുസൈന് രക്ഷപെടാന്‍ ശ്രമിച്ചു.
അസഫകിനെ മുന്‍പരിചയമില്ലെന്നും വീട് അന്വേഷിച്ചു വന്നപ്പോള്‍ കാണിച്ചുകൊടുക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഗുല്‍ജാര്‍ ഹുസൈന്റെ മൊഴി. അസഫക് കുട്ടിയുമായി പോകുന്നത് കണ്ടെന്നും തടഞ്ഞില്ലെന്നും ഗുല്‍ജാര്‍ ഹുസൈന് പറഞ്ഞു. എന്നാല്‍ ഇയാള്‍ മറ്റൊരുകുട്ടിയുടെ കൈ പൊള്ളിച്ചെന്ന് നാട്ടുകാര്‍ പറയുന്നു. ഹുസൈനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.