മലപ്പുറം: 100 ഗ്രാം എംഡിഎംഎയുമായി കുറ്റിപ്പുറത്ത് 2 പേർ പിടിയിൽ. തവനൂർ സ്വദേശികളായ മുഹമ്മദ് റിസ് വാൻ(25) മുഹമ്മദ് ജാസിൽ (41) എന്നിവരാണ് പിടിയിലായത്. കുറ്റിപ്പുറം പൊലീസും തിരൂർ ഡാൻസാഫ് ടീമും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇന്ന് രാവിലെ കുറ്റിപ്പുറം കണ്ണംകുളത്ത് വച്ചാണ് പ്രതികൾ പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് പ്രദേശത്ത് വിൽപനയ്ക്കായി എത്തിച്ച ലഹരിയാണ് പിടികൂടിയത്.
കുറ്റിപ്പുറത്ത് 100 ഗ്രാം എം.ഡി.എം.എ.യുമായി രണ്ടുപേർ പിടിയിൽ
Oct 2, 2026, 10:29 am GMT+0000
payyolionline.in
ഗാന്ധി ജയന്തി: എൻ.സി.പി. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി മതേതര സംരക്ഷണ ദിനമായി ..
സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു: നാല് ജില്ലകളിൽ യെല്ലോ അലേർട്ട്; ജാഗ്രതാ നി ..
