കുറ്റ്യാടിയിൽ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ കോടികളുടെ തട്ടിപ്പ്മാനേജർ അറസ്റ്റിൽ

news image
Oct 13, 2025, 9:43 am GMT+0000 payyolionline.in

കുറ്റ്യാടി: കുറ്റ്യാടിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് വേളം പൂളക്കൂൽ സ്വദേശി കെ.കെ. ഷൈജുവിനെ (41) പോലീസ് അറസ്റ്റ്ചെയ്തു. വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സ്ഥാപനത്തിന്റെ കുറ്റ്യാടി ബ്രാഞ്ച് മാനേജരാണ് ഇദ്ദേഹം. സ്ഥാപനത്തിൽ പോലീസ് റെയ്‌ഡ് നടത്തി. സ്ഥാപനത്തിൽ പണം നിക്ഷേപിച്ചവർക്ക് നിക്ഷേപത്തുകയും പലിശയും നൽകാതെ വഞ്ചിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. സ്ഥാപനത്തിൽ പോലീസ് റെയ്‌ഡ് നടത്തി. കൂടുതൽ പലിശ വാഗ്ദാനംചെയ്താണ് ഇടപാടുകാരിൽനിന്ന് സ്ഥിരനിക്ഷേപം സ്വീകരിച്ചത്. ഇരുപത്തിയഞ്ചോളം കേസുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ നാദാപുരം കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു. സൊസൈറ്റിയുടെ ഡയറക്ടർമാരുടെപേരിലാണ് കുറ്റ്യാടി പോലീസ് കേസെടുത്തത്. കുറ്റ്യാടി വടയം സ്വദേശി പിലാവുള്ളപറമ്പത്ത് പി.പി. വിനോദന്റെ പരാതിയിലാണ് ആദ്യ കേസ് പോലീസ് രജിസ്റ്റർചെയ്തത്.തൊട്ടിൽപ്പാലം, കുറ്റ്യാടി ടൗണുകളിൽനിന്നായി ദിവസ കളക്‌ഷൻ സ്വീകരിച്ചവകയിലും വലിയൊരുതുകയാണ് വിശ്വദീപ്തി വിവിധ കച്ചവടക്കാർക്ക് നൽകാനുള്ളത്. കോടികളുടെ തട്ടിപ്പാണ് നടന്നതെന്നും കേരളത്തിലുടനീളം ഒട്ടേറെപ്പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. തൃശ്ശൂരിലും, മലപ്പുറത്തും കേസുകൾ രജിസ്റ്റർചെയ്തതായി പോലീസ് പറഞ്ഞു. ഒട്ടേറെ ഗവ. റിട്ട. ഉദ്യോഗസ്ഥർ ഇവിടെ പണം നിക്ഷേപിച്ചതായി പോലീസ് പറഞ്ഞു. നൂറുകണക്കിന് ആളുകൾ കുറ്റ്യാടി മേഖലയിലും തട്ടിപ്പിനിരയായതായി പോലീസ് പറഞ്ഞു. മലപ്പുറം, കുറ്റ്യാടി, തൃശ്ശൂർ എന്നിവിടങ്ങളിൽ സൊസൈറ്റിക്ക് ബ്രാഞ്ചുകളുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe