കുറ്റ്യാടിയിൽ പാറക്കൽ ചരിത്രവിജയം നേടും:യൂത്ത് കോൺഗ്രസ്

news image
Mar 18, 2026, 1:17 pm GMT+0000 payyolionline.in

കുറ്റ്യാടി: കേരളത്തിലെ ഇടതു സർക്കാരിനെതിരായ ജനവികാരം കുറ്റ്യാടിയിൽ ശക്തമായി പ്രതിഫലിക്കുമെന്നും പി എസ് സിയെ പോലും നോക്കുകുത്തിയാക്കിയ സർക്കാരിനെതിരെ യുവാക്കൾ ഇടതുപക്ഷത്തിനെതിരെ വോട്ട് ചെയ്യുമെന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ആർ ഷഹിൻ .
യൂത്ത് കോൺഗ്രസ് കുറ്റ്യാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഒരുക്കം 2K26’ ക്യാമ്പിനോടനുബന്ധിച്ച് എക്സിക്യൂട്ടീവ് യോഗവും കുറ്റ്യാടി നിയോജകമണ്ഡലം UDF സ്ഥാനാർത്ഥിയായ പാറക്കൽ അബ്ദുള്ളയ്ക്ക് സ്വീകരണവും നൽകി.
സ്വീകരണ പരിപാടി യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് കൂടിയായ ജില്ലാ പഞ്ചായത്ത് മെമ്പർ ആർ. ഷെഹീൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ബബിൻ ലാൽ സി.ടി.കെ അധ്യക്ഷത വഹിച്ചു. പാറക്കൽ അബ്ദുള്ള മുഖ്യാതിഥിയായി പങ്കെടുത്തു.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത്ത് മാലോൽ, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പ്രമോദ് കക്കട്ടിൽ, ഡി.സി.സി ജനറൽ സെക്രട്ടറി കാവിൽ രാധാകൃഷ്ണൻ, നജീബ് ചോയിക്കണ്ടി, അരുൺ മൊയ്യോട്ട്, ധനേഷ് വള്ളിൽ,  ശ്രീനാഥ് വില്ല്യാ പള്ളി, സിദ്ധാർത്ഥ് നരിക്കട്ടും ചാലിൽ, സിദ്ധാർത്ഥ് പി.എസ് , ഷാഫി മന്തരത്തൂർ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe