പാർലമെന്റ് അംഗമെന്ന നിലയിൽ അടൂർ പ്രകാശിന് പോറ്റിയുമായി ബന്ധമുണ്ടാകാമെന്ന് രമേശ് ചെന്നിത്തല. അതിനെപ്പറ്റി തനിക്കറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ചിത്രങ്ങളുണ്ട് എന്ന് വെച്ച് എന്ത് ബന്ധമാണെന്ന് അദ്ദേഹം ചോദിച്ചു. നമ്മോടൊപ്പം എത്രയോ പേർ ഫോട്ടോ എടുക്കുന്നു. സുപ്രീംകോടതി പോലും ഇന്നലെ ചോദിച്ചില്ലേയെമന്നും കോടതി എത്ര ഗൗരവത്തോടുകൂടിയാണ് ഈ കാര്യങ്ങൾ പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സ്വർണം അടിച്ചുമാറ്റിയതാണ് ഇവിടെ കേസ്. സോണിയ ഗാന്ധിയെ ആരൊക്കെ കാണാൻ പോകുന്നുണ്ട്. അടൂർ പ്രകാശ് പാലമായി നിന്ന് പ്രവർത്തിക്കുന്നയാളല്ല. നൂറുകണക്കിന് ആളുകൾ സോണിയ ഗാന്ധിയെ കാണാറുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
കഴിഞ്ഞ ദിവസം പുറത്തുവന്ന എൻ ഡി ടി വിയുടെ സര്‍വ്വേ ഫലത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഒരു സർവേയുടെയും പിൻബലത്തിൽ പ്രവർത്തിച്ച ആളല്ല താനെന്ന് അദ്ദേഹം പ്രതികരിച്ചു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് നടത്തിയ സര്‍വ്വേ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
