പയ്യോളി: കേരള സർക്കാർ പുതുതായി പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി ബസ്സുകളിലെ സ്ത്രീ സൗജന്യ യാത്രാ പദ്ധതിയായ ‘പ്രിയദർശിനി’ സർവീസിന് പയ്യോളിയിൽ ആവേശോജ്ജ്വല സ്വീകരണം. പയ്യോളി മണ്ഡലം ഐ.എൻ.ടി.യു.സി (INTUC) കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യോളി ബസ് സ്റ്റാൻഡിൽ വെച്ചാണ് യാത്രക്കാർക്കും ജീവനക്കാർക്കും മധുരം വിതരണം ചെയ്തുകൊണ്ട് സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചത്.
സ്വീകരണ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം എൻ.എം. മനോജ് നിർവ്വഹിച്ചു. ചടങ്ങിൽ പ്രജീഷ് കുട്ടൻപള്ളി അധ്യക്ഷത വഹിച്ചു. പ്രമുഖ പ്രാദേശിക നേതാക്കളായ സജീഷ് കോമത്ത്, സായി രാജേന്ദ്രൻ വി.കെ, ടി.ടി. സോമൻ, വിജിഷ വി.വി.എം, പ്രദീപൻ കൊടന്നയിൽ തുടങ്ങിയവർ സംബന്ധിച്ച് സംസാരിച്ചു.

