കെ.എസ്.ആർ.ടി.സി. ബസ് കാലിലൂടെ കയറിയിറങ്ങി; ചികിത്സയിലായിരുന്ന വയോധികയുടെ കാൽ മുറിച്ചുമാറ്റി

news image
Apr 11, 2026, 7:17 am GMT+0000 payyolionline.in

കോഴിക്കോട്: കെ.എസ്.ആർ.ടി.സി. ബസ് കാലിലൂടെ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ വയോധികയുടെ കാൽ ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റി. ചിപ്പിലിത്തോട് സ്വദേശി ജാനുവിന്റെ കാലാണ് മുറിച്ചുമാറ്റിയത്. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഇവർ.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അപകടം നടന്നത്. ബസിൽ നിന്നും ഇറങ്ങി നടക്കാൻ തുടങ്ങുന്നതിനിടെ ഇതേ ബസ് തന്നെ ജാനുവിന്റെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ ചേർന്ന് ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആഴത്തിലുള്ള മുറിവും എല്ലുകൾ തകർന്നതും കാരണം കാൽ രക്ഷിക്കാനായില്ല. തുടർന്ന് വിദഗ്ദ്ധ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം കാൽ മുറിച്ചുമാറ്റാൻ തീരുമാനിക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe