കെ.എസ്.ആർ.ടി.സി ബസ് കേടാക്കിയ സംഭവം; ജീവനക്കാരാണെങ്കിൽ പിരിച്ചുവിടുമെന്ന് മന്ത്രി കെ.ബി. ഗണേഷ്

news image
Feb 4, 2025, 6:49 am GMT+0000 payyolionline.in

കെ.എസ്.ആർ.ടി.സിയിൽ ഐ.എൻ.ടി.യു.സി യൂണിയനുകളുടെ കൂട്ടായ്മയായ ടി.ഡി.എഫ് നടത്തുന്ന പണിമുടക്കിനിടെ ബസുകൾക്ക് കേടുപാട് വരുത്തിയതിൽ സമഗ്രമായ അന്വേഷണത്തിന് നിർദേശം നൽകി ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. കെ.എസ്.ആർ.ടി.സി പ്രമോജ് ശങ്കറിനാണ് നിർദേശം നൽകിയിരിക്കുന്നത്. കൊട്ടാരക്കരയിലാണ് ബസുകളുടെ വയറിങ്ങ് നശിപ്പിച്ചതായി പരാതി ഉയർന്നത്.

 

പണിമുടക്കിനിടെ ബസുകൾ സർവീസ് നടത്താതിരിക്കാനാണ് ബസുകളുടെ വയറിങ്ങ് നശിപ്പിച്ചത്. എട്ട് ബസുകളാണ് ഇത്തരത്തിൽ നശിപ്പിച്ചത്. ഊർജ്ജിതമായ പൊലീസ് അന്വേഷണം നടത്തിക്കുന്നതിനും പൊതുമുതൽ നശീകരണം തടയൽ നിയമ പ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതിനും നിർദ്ദേശിച്ചിട്ടുണ്ട്. കുറ്റക്കാരെന്നു കണ്ടെത്തപ്പെടുന്നവർ കെ.എസ്.ആർ.ടി.സി ജീവനക്കാരെങ്കിൽ സർവീസിൽ നിന്ന് പിരിച്ചു വിടുമെന്നും മന്ത്രി അറിയിച്ചു.

സംഭവത്തെ വളരെ ഗൗരവരകരമായാണ് കാണുന്നതെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. പണി മുടക്കാനും പണി ചെയ്യാതെ വീട്ടിലിരിക്കാനും അവകാശമുണ്ട്. എന്നാൽ പണി ചെയ്യുന്നവരെ തടസപ്പെടുത്തുന്നതും സ്വന്തം തൊഴിലിനോട് കൂറില്ലാതെ പെരുമാറുന്നത് ശരിയല്ലെന്ന് മന്ത്രി പറഞ്ഞു.

കെ.​എ​സ്.​ആ​ര്‍.​ടി.​സി​യി​ൽ കോ​ൺ​ഗ്ര​സ്​ അ​നു​കൂ​ല സം​ഘ​ട​ന​യാ​യ ഡെ​മോ​ക്രാ​റ്റി​ക് ഫെ​ഡ​റേ​ഷ​ന്‍ (ടി.​ഡി.​എ​ഫ്) ആ​ഹ്വാ​നം ചെ​യ്ത 24 മ​ണി​ക്കൂ​ർ പ​ണി​മു​ട​ക്ക്​ തു​ട​ങ്ങി. പ​ണി​മു​ട​ക്കി​നെ നേ​രി​ടാ​ൻ മാ​നേ​ജ്​​മെ​ന്‍റ്​ ഡൈ​സ്​​നോ​ൺ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല, സ്വി​ഫ്​​റ്റി​​ലെ​യ​ട​ക്കം താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ർ, ബ​ദ​ൽ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രെ നി​യോ​ഗി​ച്ച്​ സ​ർ​വി​സു​ക​ൾ മു​ട​ങ്ങാ​തി​രി​ക്കാ​നാ​ണ്​ ശ്ര​മം.

ജോ​ലി​ക്ക്​ ഹാ​ജ​രാ​കാ​ത്ത താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടു​മെ​ന്ന മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​ട്ടു​ണ്ട്. ശ​മ്പ​ള​വും പെ​ന്‍ഷ​നും കൃ​ത്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ക, ഡി.​എ കു​ടി​ശ്ശി​ക അ​നു​വ​ദി​ക്കു​ക, ദേ​ശ​സാ​ത്കൃ​ത റൂ​ട്ടു​ക​ളു​ടെ സ്വ​കാ​ര്യ​വ​ത്ക​ര​ണം അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി 12 ഇ​ന ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ്​ പ​ണി​മു​ട​ക്ക്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe