കെ-ഫോൺ ഒ.ടി.ടി സേവനത്തിലേക്ക്; 29 ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ, 350ലധികം ഡിജിറ്റല്‍ ചാനലുകൾ

news image
Aug 21, 2025, 2:38 pm GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് കണക്ഷനായ കെ-ഫോണിൽ ഇനി ഒ.ടി.ടി സേവനവും ലഭ്യമാകും. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടൊപ്പം പാക്കുകളും പ്രഖ്യാപിക്കും. പദ്ധതിയിൽ 29 ഒ.ടി.ടി പ്ലാറ്റ്ഫോമുകളും 350ലധികം ഡിജിറ്റല്‍ ചാനലുകളും ലഭിക്കും.

കുറഞ്ഞ നിരക്കിൽ അതിവേഗ ഇന്‍റർനെറ്റ് ലഭ്യമാക്കുക എന്നതായിരുന്നു കെ ഫോണിന്‍റെ ലക്ഷ്യങ്ങളിലൊന്ന്. ഇപ്പോൾ ഒ.ടി.ടി ഉൾപ്പെടെയുള്ള ഇന്‍റർനെറ്റ് പാക്കേജ് മിതമായ നിരക്കിലാണ് കെ-ഫോൺ അവതരിപ്പിക്കുന്നത്. ഹോട്സ്റ്റാർ, ആമസോൺ ലൈറ്റ്, സോണി ലിവ്, സീ ഫൈവ്, ഫാന്‍ കോഡ്, ഡിസ്‌കവറി പ്ലസ്, ഹങ്കാമ ടിവി, പ്ലേബോക്സ് ടിവി എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നുണ്ട്. നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം എന്നിവ ഭാവിയിൽ ലഭ്യമാകും.ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടൊപ്പം പാക്കുകളും പ്രഖ്യാപിക്കും. പദ്ധതിയിൽ 29 ഒ.ടി.ടി പ്ലാറ്റ്ഫോമുകളും 350ലധികം ഡിജിറ്റല്‍ ചാനലുകളും ലഭിക്കും.
കുറഞ്ഞ നിരക്കിൽ അതിവേഗ ഇന്‍റർനെറ്റ് ലഭ്യമാക്കുക എന്നതായിരുന്നു കെ ഫോണിന്‍റെ ലക്ഷ്യങ്ങളിലൊന്ന്. ഇപ്പോൾ ഒ.ടി.ടി ഉൾപ്പെടെയുള്ള ഇന്‍റർനെറ്റ് പാക്കേജ് മിതമായ നിരക്കിലാണ് കെ-ഫോൺ അവതരിപ്പിക്കുന്നത്. ഹോട്സ്റ്റാർ, ആമസോൺ ലൈറ്റ്, സോണി ലിവ്, സീ ഫൈവ്, ഫാന്‍ കോഡ്, ഡിസ്‌കവറി പ്ലസ്, ഹങ്കാമ ടിവി, പ്ലേബോക്സ് ടിവി എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നുണ്ട്. നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം എന്നിവ ഭാവിയിൽ ലഭ്യമാകും.
ഒ.ടി.ടി സേവനങ്ങൾക്കായി പ്ലേബോക്സ് എന്ന അഗ്രിഗേറ്റർ പ്ലാറ്റ്ഫോമുമായി സഹകരിച്ചാണ് കെ-ഫോൺ ഒ.ടി.ടിയിലേക്ക് എത്തുന്നത്. സംസ്ഥാനത്ത് ഇതുവരെ 115320 കണക്ഷനാണ് കെ-ഫോൺ നൽകിയത്. 23,163 സർക്കാർ ഓഫിസുകളിലും 74,871 വീടുകളിലും 3067 സ്ഥാപനങ്ങളിലും ഇതുവരെ കണക്ഷൻ നൽകി. 14,194 ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യമായാണ് ഇന്റർനെറ്റ് നൽകുന്നത്. ബി.പി.എൽ കുടുംബങ്ങൾക്കുള്ള സൗജന്യ കണക്ഷന് അപേക്ഷിക്കാൻ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
സൗജന്യനിരക്കില്‍ ഇന്റര്‍നെറ്റ് ലഭിക്കാനായി കെ-ഫോണിന് ബി.പി.എല്‍ വിഭാഗത്തില്‍നിന്നുള്ള 40,000 അപേക്ഷകള്‍കൂടി ലഭിച്ചിട്ടുണ്ട്. ഈ വർഷം 75,000 ബി.പി.എൽ കുടുംബങ്ങൾക്ക് കണക്ഷൻ നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
കേരളത്തിലെ എല്ലാ താമസക്കാർക്കും അതിവേഗ ഇന്റർനെറ്റ് ആക്‌സസ് നൽകുന്നതിനും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യ കണക്ഷനുകൾ നൽകുന്നതിനും ലക്ഷ്യമിട്ടാണ് കെ-ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക്) പദ്ധതി ആരംഭിച്ചത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe