കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചു; രണ്ടിടങ്ങളിലായി ബൈക്ക് യാത്രക്കാരായ 2 പേര്‍ മരിച്ചു

news image
May 21, 2024, 6:53 am GMT+0000 payyolionline.in

പാലക്കാട്/പത്തനംതിട്ട: പാലക്കാടും പത്തനംതിട്ടയിലും വാഹനാപകടങ്ങളിലായി രണ്ടു പേര്‍ മരിച്ചു. പാലക്കാട് മലമ്പുഴയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മലമ്പുഴ അയ്യപ്പൻപൊറ്റ സ്വദേശി കുര്യാക്കോസ് കുര്യൻ (54) ആണ് മരിച്ചത്. അയ്യപ്പൻപൊറ്റയിൽ വെച്ചാണ് അപകടമുണ്ടായത്. പാലക്കാട് നിന്നും എലിവാലിലേക്ക് പോകുകയായിരുന്നു ബസും പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.

പത്തനംതിട്ട എംസി റോഡില്‍ ബൈക്ക് നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ബസിലേക്ക് ബൈക്ക് ഇടിച്ചുകയറി ബൈക്ക് യാത്രക്കാരനായ ഉള്ളന്നൂര്‍ സ്വദേശി ആദര്‍ശ് (20) ആണ് മരിച്ചത്. പന്തളം മെഡിക്കൽ മിഷൻ ജംക്ഷന് സമീപമാണ് അപകടം ഉണ്ടായത്. പറന്തൽ മാർ ക്രിസോസ്റ്റം കോളേജിലെ വിദ്യാർത്ഥിയാണ് ആദർശ്.

ഇതിനിടെ, പാലക്കാട് മണ്ണാര്‍ക്കാട് വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മണ്ണാര്‍ക്കാട് കല്ലടി എംഇഎസ് കോളേജിന് സമീപത്താണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാനായി വെട്ടിക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പെടുകയായിരുന്നു. മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. മൂന്ന് കാര്‍, രണ്ട് ബൈക്ക്, ഒരു ഓട്ടോറിക്ഷ എന്നിവയാണ് അപകടത്തില്‍പ്പെട്ടത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe