കേന്ദ്ര അവഗണന: ഫെബ്രുവരി എട്ടിന് മുഖ്യമന്ത്രിയും മന്ത്രിമാരും ഡൽഹിയിൽ സമരം നടത്തും

news image
Jan 16, 2024, 9:42 am GMT+0000 payyolionline.in

തിരുവനന്തപുരം: കേന്ദ്ര സർക്കാരി​െൻറ അവഗണനക്കെതിരെ കേരള സർക്കാർ ഡൽഹിയിയിൽ സമരം നടത്തും. മുഖ്യമന്ത്രി പിണറായി വിജയ​െൻറ നേതൃത്വത്തിൽ ഫെബ്രുവരി എട്ടിനാണ് ഡൽഹിയിൽ സമരം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. രാവിലെ 11 മണിക്ക് ദില്ലി ജന്ദമന്ദിറിന് മുന്നിലാണ് പ്രതിഷേധ പ്രകടനം. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും എം.പിമാരും എം.എൽ.എമാരും സംബന്ധിക്കും. ഇടതുമുന്നണി യോഗത്തിലാണ് സമരം നടത്താൻ തീരുമാനിച്ചത്.

കേരളത്തോടുള്ള കേ‌ന്ദ്ര സർക്കാരി​െൻറ അവഗണനയെക്കുറിച്ച് മുഖ്യമന്ത്രി പ്രതിപക്ഷ നേതാക്കളുമായി കഴിഞ്ഞ ദിവസം ഓൺലൈനായി യോഗം ചേർന്നിരുന്നു. ഡല്‍ഹിയില്‍ പോയി ഒന്നിച്ച് സമരം ചെയ്യണമെന്നതിൽ യു.ഡി.എഫ് ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച ചെയ്തശേഷം നിലപാട് അറിയിക്കാമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതികരിച്ചത്. യു.ഡി.എഫ് പിന്തുണ കൂടി ലഭിക്കുകയാണെങ്കിൽ സമരം ഏറെ ശ്രദ്ധിക്കപ്പെടുമെന്നാണ് ഇടതുമുന്നണി കരുതുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് സർക്കാർ ഡൽഹിയി​​ലെത്തി സമരം ചെയ്യുന്നത്.

ഇതി​െൻറ ഭാഗമായി ഫെബ്രുവരി എട്ടിന് വൈകിട്ട് നാല് മുതല്‍ ആറു മണിവരെ ബൂത്ത് അടിസ്ഥാനത്തില്‍ ഗൃഹസന്ദര്‍ശനം നടത്തുമെന്നും സമരം കേരള ജനതയുടെ വികാരമായി പ്രതിഷേധം മാറണമെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന്‍ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe