കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് ഇന്ന് ജമ്മു കാശ്മീർ സന്ദർശിക്കും. സംയുക്തസേന മേധാവി ദുബേന്ദ്ര ദ്വിവേദികൊപ്പമാണ് രാജ്നാഥ് സിംഗ് ജമ്മു കാശ്മീരിൽ എത്തുന്നത്. അതിർത്തി മേഖലകളിലെ സുരക്ഷാക്രമീകരണങ്ങൾ മന്ത്രി വിലയിരുത്തും. ഷെല്ലാക്രമണത്തിൽ പരിക്കേറ്റവരെയും രാജനാഥ് സിംഗ് സന്ദർശിക്കും.
അതേസമയം കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബിജെപി മന്ത്രി വിജയ് ഷാക്കെതിരെ കേസെടുക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി നിര്‍ദേശിച്ചു. വിജയ്ഷായുടെ പ്രതികരണം പരിഹാസ്യമെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ അതുല്‍ ശ്രീധരന്‍, അനുരാധ ശുക്ല എന്നിവർ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിജയ് ഷായ്ക്കെതിരെ നാല് മണിക്കൂറിനുള്ളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്. സ്ത്രീകള്‍ക്കെതിരെയുള്ള ഇത്തരം പ്രസ്താവനകള്‍ ദൗര്‍ഭാഗ്യകരമാണെന്ന് ദേശീയ വനിതാ കമ്മീഷനും അപലപിച്ചു.