തിരുവനന്തപുരം: സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്.എസ്.സി) സ്റ്റെനോഗ്രാഫർ ഗ്രേഡ് ‘സി’, ‘ഡി’ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് ബി/സി നോൺ ഗസറ്റഡ് തസ്തികയാണിത്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, സ്റ്റെനോഗ്രാഫി സ്കിൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
ഓഗസ്റ്റ് 6 മുതൽ 11 വരെ നടക്കുന്ന പരീക്ഷയിൽ 261 ഒഴിവുകൾ നികത്തും. 12-ാം ക്ലാസ്/തത്തുല്യം പാസ്സായവർക്ക് അപേക്ഷിക്കാം. 100 രൂപയാണ് അപേക്ഷാ ഫീസ്. വനിതകൾ, എസ്.സി, എസ്ടി, പിഡബ്ല്യൂബിഡി, ഇഎസ്എം വിഭാഗങ്ങൾക്ക് ഫീസില്ല. ഓൺലൈൻ അപേക്ഷ www.ssc.gov.in വഴി ജൂൺ 26-ന് മുമ്പ് സമർപ്പിക്കണം. ജൂലൈ 1, 2 തീയതികളിൽ ആവശ്യമായ തിരുത്തലുകൾക്ക് അവസരമുണ്ട്. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് പരിശോധിക്കുക.