തിക്കോടി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖല ചിങ്ങപുരം യൂണിറ്റ് സമ്മേളനം 2025 മാർച്ച് 2 ന് ചിങ്ങപുരം നവരംഗ് ഗ്രന്ഥശാല ഹാളിൽ ജില്ലാ കമ്മറ്റി അംഗം പ്രബിന. കെ.എം ഉദ്ഘാടനം ചെയ്തു.
എ.ബാബുരാജ് സംഘടനാ രേഖയും നിജിൽ. വിപി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. മുൻ കാല പ്രവർത്തകരായ സുധാകരൻ കസ്തൂരി ,ദീപേഷ് മുത്താറത്ത് എന്നിവർ പഴയകാല അനുഭവങ്ങൾ പങ്കുവെച്ചു.ചടങ്ങിൽ യൂണിറ്റ് വൈസ് പ്രസിഡൻ്റ് ശ്രീനേഷ്. എൻ സ്വാഗതവും നിയുക്ത സെക്രട്ടറി അജിൻ. ജി എസ് നന്ദിയും പറഞ്ഞു.യൂണിറ്റ് പ്രസിഡൻ്റ് സുഷ. കെ.വി അധ്യക്ഷത വഹിച്ചു.