കേരള സർക്കാർ ജനങ്ങൾക്ക് വേണ്ടി ചെയ്തത് വട്ടപൂജ്യം, ഭൂരിപക്ഷം നേടി എൽഡിഎഫ് വിജയിക്കുമെന്നത് മുഖ്യമന്ത്രിയുടെ സ്വപ്നം മാത്രം; പരിഹസിച്ച് ഖുശ്ബു

news image
Dec 6, 2025, 2:45 pm GMT+0000 payyolionline.in

തൃശ്ശൂർ: കേരളത്തിൽ വലിയ ഭൂരിപക്ഷം നേടി എൽഡിഎഫ് വിജയിക്കുമെന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വപ്നം മാത്രമാണെന്ന് ബിജെപി നേതാവ് ഖുശ്ബു. ബിജെപി പ്രചാരണത്തിന് തൃശൂരിൽ എത്തിയതായിരുന്നു ഖുശ്ബു. എല്ലാവർക്കും സ്വപ്നം കാണാൻ അവകാശമുണ്ട്. അബ്ദുൽ കലാം പറഞ്ഞതുപോലെ സ്വപ്നങ്ങൾ കാണുന്നത് നല്ലതാണെന്ന് പറഞ്ഞ ഖുശ്ബു ഭൂരിപക്ഷം നേടി എൽഡിഎഫ് വിജയിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വപ്നം ഇവിടെ അവസാനിക്കുകയാണെന്നും പരിഹസിച്ചു.കേരളത്തിൽ ബിജെപി മികച്ച വിജയം നേടുമെന്ന് ഖുശ്ബു മാധ്യമങ്ങളോട് പറഞ്ഞു. സുരേഷ് ഗോപിയെ വിജയിപ്പിച്ച തൃശ്ശൂരിൽ കൂടുതൽ വിജയം നേടാൻ കഴിയും. സുരേഷ് ഗോപിയുടെ കഠിനാധ്വാനം വിജയത്തിന് മുതൽക്കൂട്ടാകും. കേരള സർക്കാരിനെ വിലയിരുത്താൻ ഒന്നുമില്ല. കേരള സർക്കാർ വട്ടപ്പൂജ്യം ആണ് ചെയ്തത്. ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും അവർ പറഞ്ഞു. തൃശ്ശൂരിലെത്തിയ ഖുശ്ബു തെരഞ്ഞെടുപ്പ് റാലിയിലും പങ്കെടുത്തു. അയ്യന്തോൾ അമർജവാൻ സെൻ്ററിൽ തുടങ്ങിയ റാലി സ്വരാജ് റൗണ്ട് ചുറ്റി കോർപ്പറേഷന് മുന്നിലാണ് അവസാനിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe