കേരളത്തിൽ 2,785 കാട്ടാനകൾ; രാജ്യത്താകെയുള്ള കാട്ടാനകളുടെ 12.40 ശതമാനവും കേരളത്തിൽ

news image
Oct 16, 2025, 1:43 am GMT+0000 payyolionline.in

തി​രു​വ​ന​ന്ത​പു​രം: ഡി.​എ​ൻ.​എ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള രാ​ജ്യ​ത്തെ ആ​ദ്യ സെ​ൻ​സ​സി​ൽ കേ​ര​ള​ത്തി​ൽ ക​​ണ്ടെ​ത്തി​യ​ത്​ 2,785 കാ​ട്ടാ​ന​ക​ളെ. രാ​ജ്യ​ത്താ​കെ 22,446 കാ​ട്ടാ​ന​ക​​​​ളാ​ണു​ള്ള​തെ​ന്നും കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം​​ പു​റ​ത്തു​വി​ട്ട സ​ർ​വേ റി​പ്പോ​ർ​ട്ട്​ വ്യ​ക്​​ത​മാ​ക്കു​ന്നു. ആ​ന​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കേ​ര​ള​ത്തി​ന്​ നാ​ലാം സ്ഥാ​ന​മാ​ണ്. രാ​ജ്യ​ത്താ​കെ​യു​ള്ള ആ​ന​ക​ളു​ടെ 12.40 ശ​ത​മാ​ന​വും ഭൂ​വി​സ്തൃ​തി​യി​ൽ ഏ​റെ പി​ന്നി​ലു​ള്ള കേ​ര​ള​ത്തി​ലാ​ണെ​ന്ന​താ​ണ്​ ശ്ര​ദ്ധേ​യം.

ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ന​ക​ളു​ള്ള സം​സ്ഥാ​നം ക​ർ​ണാ​ട​ക​യാ​ണ്. ഇ​വി​ടെ 6,013 ആ​ന​ക​ളാ​ണു​ള്ള​ത്. തൊ​ട്ടു​പി​ന്നി​ൽ അ​സ​മും ത​മി​ഴ്​​നാ​ടു​മാ​ണ്. ഇ​വി​ട​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം 4,159ഉം 3,136​ഉം ആ​ന​ക​ളു​ണ്ട്. കേ​ര​ള​ത്തി​ന്​ ​തൊ​ട്ടു​പി​ന്നി​ലു​ള്ള ഉ​ത്ത​രാ​ഖ​ണ്ഡി​ൽ 1,792 ആ​ന​ക​ളാ​ണു​ള്ള​ത്. കേ​ര​ളം, ത​മി​ഴ്​​നാ​ട്, ക​ർ​ണാ​ട​ക എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന പ​ഞ്ചി​മ​ഘ​ട്ട മേ​ഖ​ല​യി​ലാ​കെ 11,934 ആ​ന​ക​ളാ​ണു​ള്ള​ത്. 2017ലെ ​സെ​ൻ​സ​സി​ൽ രാ​ജ്യ​ത്ത്​ മൊ​ത്തം 27,312 ആ​ന​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ഴ​ത്തെ ക​ണ​ക്കു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ 18 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വാ​ണു​ള്ള​ത്.

2023ൽ ​കേ​ര​ള വ​നം വ​കു​പ്പ് ന​ട​ത്തി​യ ക​ണ​ക്കെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്ത്​ 1920 ആ​ന​ക​ളെ​യാ​ണ്​​ ക​ണ്ടെ​ത്തി​യ​ത്. 2017ലെ ​കേ​ന്ദ്രീ​കൃ​ത ക​ണ​ക്കെ​ടു​പ്പി​ലെ 5,706 ആ​ന​ക​ളി​ൽ നി​ന്നും വ​ലി​യ കു​റ​വു​വ​ന്ന​ത്​ ക​ണ​ക്കി​ലെ സു​താ​ര്യ​ത​യി​ല്ലാ​യ്മ​യാ​ണെ​ന്ന് അ​ന്നു​ത​ന്നെ ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. ആ​ന പി​ണ്ഡ​ത്തി​ന്റെ ഡി.​എ​ൻ.​എ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ക​ണ​ക്കെ​ടു​പ്പ് മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ളു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ലെ​ന്നാ​ണ് കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്റെ​യും നി​ല​പാ​ട്.

ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​ത്തി​നി​ടെ കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ സം​സ്ഥാ​ന​ത്ത്​ കൊ​ല്ല​പ്പെ​ട്ട​ത്​ 210 പേ​രാണ്. ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ണം 2021 -22 കാ​ല​യ​ള​വി​ലാ​ണ്. അ​ന്ന്​ 35 ജീ​വ​നു​ക​ളാ​ണ്​ ക​ട്ടാ​ന അ​പ​ഹ​രി​ച്ച​ത്. പാ​മ്പ് ക​ഴി​ഞ്ഞാ​ൽ മ​നു​ഷ്യ​ർ​ക്ക്​ ഏ​റ്റ​വും കൂ​ടു​ത​ൽ ജീ​വ​നാ​ശം വി​ത​ക്കു​ന്ന ജീ​വി കാ​ട്ടാ​ന​യാ​ണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe