കൊച്ചി: സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് 110 രൂപയുടെ വർധനയാണ് ഉണ്ടായത്. 11,445 രൂപയായാണ് വർധിച്ചത്. പവന്റെ വിലയിൽ 880 രൂപയുടെ വർധനയുണ്ടായി. 91,560 രൂപയായാണ് സ്വർണവില വർധിച്ചത്. അതേസമയം, ലോക വിപണിയിൽ സ്വർണത്തിന്റെ വില കുറഞ്ഞു.
ഡോളർ കരുത്താർജിച്ചതും നിക്ഷേപകർ ഫെഡറൽ ബാങ്ക് വായ്പ പലിശനിരക്കിനായി കാത്തുനിൽക്കുന്നതുമാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. ആഗോളവിപണിയിൽ സ്പോട്ട് ഗോൾഡിന്റെ വില 0.2 ശതമാനം ഇടിഞ്ഞ് 4,059 ഡോളറിലെത്തി. യു.എസ് ഗോൾഡ്ഫ്യൂച്ചർ നിരക്ക് 0.1ശതമാനം ഇടിഞ്ഞ് 4,061.60 ഡോളറായി. കഴിഞ്ഞ മാസം യു.എസ് ഫെഡറൽ റിസർവ് 25 േ
അതേസമയം, വിവിധ ഓഹരി വിപണികളിൽ ഇടിവ് തുടരുകയാണ്. യുളഎസ് ഓഹരി സൂചികയായ എസ്&പി 500 നാല് ദിവസമായി നഷ്ടത്തിലാണ്. ഇതേ അവസ്ഥ തന്നെയാണ് യുറോപ്പിലേയും ഏഷ്യയിലേയും വിപണികളിൽ തുടരുന്നത്. കഴിഞ്ഞ ദിവസം . ഗ്രാമിന് 160 രൂപയും പവന് 1280 രൂപയുമാണ് സ്വർണവില കുറഞ്ഞത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11,335 രൂപയും പവന് 90,680 രൂപയുമായി.
നവംബറിലെ സ്വർണവില
1. 90,200
2. 90,200
3. 90,320
4 .89800
5. 89,080 (Lowest of Month)
6.89400 (രാവിലെ)
6. 89880 (വൈകുന്നേരം)
7. 89480
8, 89480
9. 89480
10.90360 രാവിലെ)
10. 90800 (വൈകുന്നേരം)
11. 92,600 (രാവിലെ)
11. 92280 (വൈകുന്നേരം)
12. 92,040
13. 93720 (രാവിലെ)
13. 94,320 (ഉച്ച Highest of Month)
14. 93,760 (രാവിലെ)
14. 93,160 (ഉച്ച)
15. 91,720
16. 91,720
17. 91,640 (രാവിലെ), 91,960 (ഉച്ച)
18. 90,680
19. 91,560
