കൊച്ചി ടെക്ഫെസ്റ്റിനിടെ നാല് പേർ മരിച്ച സംഭവം; ദുരന്ത നിവരണ അതോറിറ്റി അന്വേഷിക്കുമെന്ന് മന്ത്രി

news image
Nov 26, 2023, 5:54 am GMT+0000 payyolionline.in

കൊച്ചി : കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ടെക്ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് പേർ മരിച്ച ദാരുണ സംഭവം സംസ്ഥാന ദുരന്ത നിവരണ അതോറിറ്റി അന്വേഷിക്കും. സാങ്കേതിക വിദഗ്ധരടങ്ങുന്ന മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തുക. രണ്ടു ദിവസത്തിനകം സമിതിയിലെ അംഗങ്ങളെ തീരുമാനിക്കും. കോളേജുകളിലെ ടെക്ഫെസ്റ്റ് ഉൾപ്പടെയുള്ള പരിപാടികൾക്ക് മാർഗ്ഗരേഖയുണ്ടാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു. പരിപാടി പൊലീസിനെ അറിയിക്കാത്തത് ഗുരുതരമാണ്. പരിപാടിയിൽ പൊലീസ് ഇല്ലാതെപോയതെന്താണെന്ന് പരിശോധിക്കേണ്ടതാണ്. പൊലീസിനെ അറിയിച്ചില്ലെന്നത് ഗുരുതമായ കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൊച്ചി സര്‍വ്വകലാശാല കാമ്പസില്‍ ടെക് ഫെസ്റ്റിന്‍റെ ഭാഗമായ സംഗീത നിശക്ക് തൊട്ടുമുമ്പുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് വിദ്യാര്‍ത്ഥികളടക്കം നാല് പേരാണ് മരണമടഞ്ഞത്. രണ്ടാം വര്‍ഷ സിവില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികളായ കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, നോര്‍ത്ത് പറവൂര്‍ സ്വദേശിനി ആന്‍ റൂഫ്, താമരശ്ശേരി സ്വദേശിനി സാറ തോമസ്, പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍ബിന്‍  ജോസഫ് എന്നിവരാണ് മരിച്ചത്. നാൽപ്പതോളം പേർ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ രണ്ട് പെൺകുട്ടികളുടെ നില ഗുരുതരമാണെന്നാണ് വിവരം

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe