ബ്രഹ്മപുരം:മേയറും കമ്മീഷണറും സാക്ഷി, ഏഴരക്കോടിയുടെ ലഹരിവസ്തുക്കൾ കൂട്ടിയിട്ട് കത്തിച്ചു. ഏഴരക്കോടിയുടെ ലഹരി വസ്തുക്കളാണ് നശിപ്പിച്ചത്.പൊലീസ് കമ്മീഷണറും മേയറും ലഹരി വസ്തുക്കൾ കത്തിക്കുന്ന നടപടിക്കായി സ്ഥലത്ത് എത്തിയിരുന്നു. ഓപ്പറേഷൻ തൂഫാനിൽ കൊച്ചി നഗരത്തിൽ നിന്നും പിടികൂടിയ ലഹരി വസ്തുക്കൾ നശിപ്പിച്ചു. കഞ്ചാവ്, എംഡിഎംഎ, നെട്രാസെപാം ഗുളികൾ അടക്കം ഏഴരക്കോടി രൂപ വില വരുന്ന ലഹരി വസ്തുക്കളാണ് നശിപ്പിച്ചത്. കഴിഞ്ഞ ഒരു വർഷമായി കൊച്ചി സിറ്റി പൊലീസ് പിടിച്ചെടുത്ത ലഹരി വസ്തുക്കളാണ് ബ്രഹ്മപുരത്ത് ഇൻസിനേറ്ററിന്റെ സഹായത്തോടെ കത്തിച്ച് നശിപ്പിച്ചത്. ഒരു കിലോ ഹാഷിഷ് ഓയിൽ, 587 കിലോ കഞ്ചാവ്, രണ്ടരക്കിലോ എംഡി എം എ,143ഗ്രാം നൈട്രാസെപാം ഗുളികകൾ, 77 കിലോഗ്രാം ബ്രൌൺ ഷുഗർ എന്നിവയിൽ ഉൾപ്പെടുന്നത്. മേയറുടേയും കമ്മീഷണറിന്റേയും അനുമതിയോടെയാണ് നടപടി. യാതൊരുവിധ മലിനീകരണ പ്രശ്നങ്ങളും ഇത്തരത്തിൽ കത്തിക്കുന്നതിലൂടെയുണ്ടാവുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.എആർ ക്യാമ്പിൽ സൂക്ഷിച്ചിരുന്ന വസ്തുക്കൾ ബ്രഹ്മപുരത്ത് എത്തിച്ചായിരുന്നു നടപടി.
കൊച്ചിയിൽ ഒരു വർഷത്തിനിടെ പിടിച്ചെടുത്ത ഏഴരക്കോടിയുടെ ലഹരിവസ്തുക്കൾ ബ്രഹ്മപുരത്ത് കത്തിച്ചു നശിപ്പിച്ചു
Jul 29, 2026, 8:42 am GMT+0000
payyolionline.in
കെഎസ്ആർടിസി വനിതാ കണ്ടക്ടർമാർക്ക് ആർത്തവ അവധി; മൂന്ന് മാസത്തിനകം തീരുമാനമെടുക ..
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 60 ദിവസമായിട്ടും ജാമ്യമില്ല, പ്രതികൾ കൂട്ടത്ത ..
