കൊയിലാണ്ടി : ഇന്ന് മുതൽ കൊയിലാണ്ടി നഗരസഭയിലെ വിവിധ സ്ഥലങ്ങളിൽ ഡ്രോൺ സർവേ തുടങ്ങും. കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയിലുൾപ്പെടുത്തി നഗര വികസനത്തിന്റെ ഭാഗമായാണ് ഡ്രോൺ നിരീക്ഷണം നടത്തുന്നത്.
കേന്ദ്രസർക്കാരിൻ്റെ അമൃത് പദ്ധതി പ്രകാരം നഗരസഭയിലെ തോടുകളുടെയും, കുളങ്ങൾ, കൈവഴികൾ, നീർച്ചാലുകൾ എന്നിവ രേഖപ്പെടുത്തുന്നതിനായാണ് സർവ്വേ നടക്കുന്നത്. സാറ്റ്ലൈറ്റ് ദൃശ്യങ്ങൾ പോലെ ഇവ പകർത്തും.
നഗരസഭ പരിസരത്ത് നിന്നാരംഭിക്കുന്ന സർവ്വേ രണ്ടാഴ്ച്ച നീണ്ടുനിൽക്കും.
കേന്ദ്രസർക്കാർ നിർമ്മിച്ച ഏജൻസി കൊയിലാണ്ടി നഗരസഭയെ അറിയിച്ചുകൊണ്ടാണ് ഡ്രോൺ സർവ്വേ നടത്തുന്നത്. അടുത്ത പഞ്ചായത്തിൻ്റെ ഒരുകിലോമീറ്റർ പരിധിയിൽ സർവ്വേ നടത്തും. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് നഗരസഭ അധികൃതർ അറിയിച്ചു.