കൊയിലാണ്ടി : കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രം നവരാത്രി ആഘോഷവും ശ്രീ മദ് ദേവി ഭാഗവത നവാഹ പാരായണവും പൊങ്കാല സമർപ്പണവും വിദ്യാരംഭവും.
ഇന്ന്(01/10/2025) കാലത്ത് 7 മണിക്ക് ക്ഷേത്രാങ്കണത്തിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്ത പൊങ്കാല സമർപ്പണം നടന്നു.
ക്ഷേത്രം മേൽശാന്തി കന്യാട്ടുകുളങ്ങര വിഷ്ണു ശർമ ശാന്തിയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന ചടങ്ങിൽ ശ്രീമതി തെരുപറമ്പിൽ കെ പി ഗൗരി കുട്ടികൃഷ്ണൻ ഭദ്രദീപം കൊളുത്തിയ ശേഷം മേൽശാന്തി പൊങ്കാല അടുപ്പുകളിൽ അഗ്നി പകർന്നു ശേഷം മഹാമൃത് ഹോമവും നടന്നു.
വിജയദശമി ദിനത്തിൽ(02/03/2025) കാലത്ത് വിദ്യാരംഭവും വാഹനപൂജയും ഉണ്ടായിരിക്കുന്നതാണ്