കൊയിലാണ്ടി വളപ്പിലെ കടല്‍ഭിത്തി പുനർനിർമാണം അനിശ്ചിതത്വത്തിൽ

news image
Oct 8, 2024, 3:52 am GMT+0000 payyolionline.in

വ​ട​ക​ര: ന​ഗ​ര​സ​ഭ​യി​ലെ കൊ​യി​ലാ​ണ്ടി വ​ള​പ്പി​ൽ ക​ട​ൽ​ഭി​ത്തി പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് കാ​ല​പ്പ​ഴ​ക്ക​മേ​റെ​യു​ണ്ടെ​ങ്കി​ലും നി​ർ​മാ​ണം ക​ട​ലാ​സി​ലൊ​തു​ങ്ങു​ക​യാ​ണ്. ത​ക​ർ​ന്നു​കി​ട​ക്കു​ന്ന ക​ട​ൽ​ഭി​ത്തി​യു​ടെ ഭാ​ഗ​ങ്ങ​ളി​ലൂ​ടെ കാ​ല​വ​ർ​ഷ​ത്തി​ൽ തി​ര​മാ​ല​ക​ൾ തീ​ര​ത്തേ​ക്ക് അ​ടി​ച്ചു​ക​യ​റി നാ​ശം വി​ത​ക്കു​ന്ന​ത് പ​തി​വ് കാ​ഴ്ച​യാ​ണ്.

കൊ​യി​ലാ​ണ്ടി വ​ള​പ്പ് തെ​ക്ക് പു​റ​ങ്ക​ര ഭാ​ഗ​ത്താ​ണ് സ്ഥി​തി രൂ​ക്ഷം. ഓ​രോ കാ​ല​വ​ർ​ഷ​വും ക​ട​ലോ​ര വാ​സി​ക​ൾ​ക്ക് ക​ന​ത്ത നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കി​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. തീ​ര​ദേ​ശ​ത്തെ റോ​ഡു​ക​ളും വീ​ടു​ക​ളു​ടെ ഭാ​ഗ​ങ്ങ​ളും ക​ട​ലെ​ടു​ക്കു​ന്ന സ്ഥി​തി​യു​മു​ണ്ട്. നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ക്കു​മ്പോ​ൾ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് മ​ട​ങ്ങു​ക​യ​ല്ലാ​തെ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വു​ന്നി​ല്ല. തീ​ര​ദേ​ശ​ത്തെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലെ സ്ഥി​തി​യും ഭി​ന്ന​മ​ല്ല. വ​ട​ക​ര ക​സ്റ്റം​സ് ബീ​ച്ചി​ലെ ക​ട​ലോ​ര വാ​സി​ക​ളും ആ​ശ​ങ്ക​യി​ലാ​ണ്. ത​ക​ർ​ന്നു​കി​ട​ക്കു​ന്ന ക​ട​ൽ​ഭി​ത്തി നി​ർ​മി​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. ക​സ്റ്റം​സ് ബീ​ച്ചി​ൽ ക​സ്റ്റം​സ് ഓ​ഫി​സ്, ത​ണ​ൽ ഡ​യാ​ലി​സി​സ് സെ​ന്റ​ർ, ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ ഓ​ഫി​സ് തു​ട​ങ്ങി നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. മ​ഴ മാ​റി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ട​ലോ​ര സം​ര​ക്ഷ​ണ​ത്തി​ന് ന​ട​പ​ടി​യു​ണ്ടാ​വ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe