കൊയിലാണ്ടി: കൊയിലാണ്ടി പോലീസിന്റെ ആഭിമുഖ്യത്തിൽ ‘തൂഫാൻ ഓപ്പറേഷൻ ഡി ഹണ്ട്’ പ്രോഗ്രാമിന്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശ മാരത്തോണും സംഗമവും സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിസരത്തുനിന്ന് പോലീസും എസ്.പി.സി (SPC) യൂണിറ്റുകളും ചേർന്നാണ് മാരത്തോൺ നടത്തിയത്.
തുടർന്ന് ഒമ്പതര മണിക്ക് നടന്ന ചടങ്ങിൽ കൊയിലാണ്ടി സി.ഐ വിജേഷ് പി സ്വാഗതം പറഞ്ഞു. കൊയിലാണ്ടി മുനിസിപ്പൽ ചെയർപേഴ്സൺ ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ലഹരി വിരുദ്ധ സന്ദേശ പ്രതിജ്ഞ ചൊല്ലി. കൊയിലാണ്ടി എം.എൽ.എ പ്രവീൺകുമാർ ചടങ്ങ് ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു.
എസ്.ഐ വൈശാഖ്, മുഹമ്മദ്, ഗിരീഷ് കുമാർ കെ.പി, സുരേഷ് ബാബു, അജിത് കുമാർ, വിജു വാണിയംകുളം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് നടന്ന ലഹരി വിരുദ്ധ കലാപരിപാടികളിൽ എയ്ഞ്ചൽ കൊയിലാണ്ടിയിലെ കലാകാരികളും കലാകാരന്മാരും മധുപാൽ, അജിൻ എന്നിവരും പരിപാടികൾ അവതരിപ്പിച്ചു. ചടങ്ങിന് ഷൈജു നന്ദി പറഞ്ഞു.
