കൊയിലാണ്ടി: ലോട്ടറി സ്റ്റാളില്‍ നിന്നും ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റുകള്‍ മോഷണം പോയതായി പരാതി. കൊയിലാണ്ടി ബസ് സ്റ്റാന്റിലെ വി.കെ.ലോട്ടറി സ്റ്റാളില്‍ നിന്നും ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം. 52 ലോട്ടറി ടിക്കറ്റുകളാണ് മോഷണം പോയത്.ലോട്ടറി സ്റ്റാളിലെ ജീവനക്കാരനായ മുസ്തഫ ഇതുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസില്‍ പരാതി നല്കി. നേരത്തെയും സമാനമായ രീതിയില്‍ ലോട്ടറി ടിക്കറ്റുകള്‍ മോഷണം പോയിട്ടുണ്ടെന്നാണ് മുസ്തഫ പരാതിയില്‍ പറയുന്നത്. രണ്ടാഴ്ച മുമ്പ് 22 ലോട്ടറികളും രണ്ടുദിവസം മുമ്പ് മൂന്ന് ടിക്കറ്റുകളും കളവുപോയിട്ടുണ്ടെന്നാണ് പറയുന്നത്.
കൊയിലാണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിക്കും.