കൊയിലാണ്ടി : കൂട്ടുകാർക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ 16 വയസ്സുകാരന് ദാരുണാന്ത്യം. കൊരയങ്ങാട് സ്വദേശി അനീഷിന്റെ മകൻ അദ്വൈതാണ് മരിച്ചത്. കൊരയങ്ങാട് ക്ഷേത്രത്തിന് സമീപത്തെ ഗ്രൗണ്ടിൽ വെച്ച് പടക്കം പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
സ്റ്റീൽ പാത്രത്തിനുള്ളിൽ പടക്കം വെച്ച് പൊട്ടിക്കാൻ ശ്രമിക്കവെയാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്വൈതിനെ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
