കൊയിലാണ്ടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് അപകടം; കടയുടെ മതിലിലും പോസ്റ്റിലുമിടിച്ച് യുവാവ് മരിച്ചു

news image
Apr 5, 2026, 6:05 am GMT+0000 payyolionline.in

കൊയിലാണ്ടി: നിയന്ത്രണം വിട്ട ബൈക്ക് ഫുട്പാത്തിലും മതിലിലുമിടിച്ച് യുവാവ് മരിച്ചു. പന്തലായനി മണ്ണാത്ത് മീത്തൽ സുനിയുടെ മകൻ അജയ് (22) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് പൊന്നാരത്ത് ആദർശിനെ (20) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട ബൈക്ക് ആദ്യം ഫുട്പാത്തിൽ ഇടിക്കുകയും തുടർന്ന് സമീപത്തെ കടയുടെ മതിൽ തകർത്ത് ടെലിഫോൺ പോസ്റ്റിൽ ഇടിച്ചുനിൽക്കുകയുമായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അജയ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. താമരശ്ശേരി ഇൻഡസ് മോട്ടോഴ്സിലെ ജീവനക്കാരനായിരുന്നു അജയ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. നിഷയാണ് അമ്മ. സഹോദരി: അർഷ.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe