കൊല്ലം കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

news image
Jan 30, 2024, 8:01 am GMT+0000 payyolionline.in

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷന് സമീപം കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ച് വിദ്യാർത്ഥിനി മരിച്ചു. ടികെഎം എൻജിനീയറിങ് കോളേജ് വിദ്യാർത്ഥി തൃക്കടവൂർ മതിലിൽ കുന്നത്തുകിഴക്കതിൽ ഗോപിക (18) ആണ് മരിച്ചത്. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ബസ്. സൈക്കിൾ യാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ ബസിൻ്റെ പിൻവശം തട്ടി അപകടമുണ്ടായെന്നാണ് നിഗമനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe