​കൊല്ലംചിറയില്‍ മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞു

news image
Oct 20, 2026, 7:52 am GMT+0000 payyolionline.in

കൊയിലാണ്ടി: കൊല്ലംചിറയില്‍ കുളിക്കാനിറങ്ങിയ വയോധികന്റെ മൃതദേഹം  കണ്ടെത്തി. കൊല്ലം കുനിയില്‍ കരുണാകരന്‍ (പപ്പു – 64) ആണ് മരിച്ചത്.

ഇന്ന് രാവിലെ 7:45-ഓടെ കൊല്ലംചിറയിലെ ശ്രീ വേട്ടക്കര ക്ഷേത്രത്തിന് സമീപത്തുനിന്നാണ് അപകടമുണ്ടായത്. പതിവായി ഇവിടെ കുളിക്കാനെത്തുന്ന വ്യക്തിയാണ് കരുണാകരന്‍. നാട്ടുകാര്‍ കൊയിലാണ്ടി ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു.

തുടർന്ന് കൊയിലാണ്ടി അഗ്നിരക്ഷാ സേനയും കോഴിക്കോട്, പേരാമ്പ്ര എന്നിവിടങ്ങളില്‍ നിന്നുള്ള സ്‌കൂബ ടീമും  ചേര്‍ന്ന് നടത്തിയ രണ്ട് മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.

കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മാതാപിതാക്കള്‍: പരേതരായ നാരായണന്‍ – നാരായണി. സഹോദരങ്ങള്‍: ഗിരിജ, തനൂജ, ഷീജ.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe