കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതക കേസ്; നിർണായകമായത് അമ്മയും സുഹൃത്തും തമ്മിലുള്ള ചാറ്റുകൾ

news image
Oct 30, 2026, 3:01 am GMT+0000 payyolionline.in

പാലക്കാട്: കൊഴിഞ്ഞാമ്പാറ ഇരട്ട കൊലപാതക കേസിൽ രണ്ടാം പ്രതി മാർട്ടിനെ കുരുക്കി വാട്സ് ആപ് ചാറ്റുകൾ. കുട്ടികളെ ഒഴിവാക്കി വന്നാൽ സ്വീകരിക്കാമെന്ന് നിവേദ്യയ്ക്ക് മാർട്ടിൻ ഉറപ്പുനൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും ചേർന്ന് കുഞ്ഞുങ്ങളെ കൊല്ലാൻ തീരുമാനിച്ചത്. കുട്ടികളെ ഒഴിവാക്കിയാൽ നിവേദ്യയെ സ്വീകരിക്കാമെന്ന് മാർട്ടിൻ ഉറപ്പ് നൽകിയിരുന്നു. ഇതിൻ്റെ തെളിവുകൾ പൊലീസിന് ലഭിച്ചു. കുട്ടികളെ കൊലപ്പെടുത്താൻ ഇരുവരും ഗൂഢാലോചന നടത്തി. കുട്ടികളുടെ മരണം ഉറപ്പാക്കിയ ശേഷം ഇരുവരും വീട്ടിൽ നിന്ന് പോയി. പിന്നീട് കുട്ടികളെ കാണാനില്ലെന്ന് പറഞ്ഞ് സമീപത്തെ വീടുകളിൽ അന്വേഷിച്ചുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe