കോട്ടക്കൽ അഴിമുഖത്ത് വല വീശുന്നതിനിടെ ചുഴിയിൽ കുടുങ്ങി; യുവാവിനായി തിരച്ചിൽ

news image
Jul 7, 2024, 2:55 pm GMT+0000 payyolionline.in

 

പയ്യോളി : പയ്യോളി കോട്ടക്കൽ അഴിമുഖത്ത് വല വീശാൻ വന്ന യുവാവ് ചുഴിയിൽ കുടുങ്ങി. മലപ്പുറം സ്വദേശി പറമ്പിൽപീടിക സ്വദേശി മുഹമ്മദ് ഷാഫിയാണ് ചുഴിയിൽ കുടുങ്ങിയത് . അഴിമുഖത്ത്  കോസ്റ്റൽ പോലീസും പയ്യോളി യൂണിറ്റ് ടിഡിആർഎഫും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചു.

മലപ്പുറം ജില്ലയിലെ അഞ്ചംഗ സംഘമാണ് മീൻ പിടിക്കാൻ വേണ്ടി പയ്യോളി കോട്ടക്കൽ അഴിമുഖത്ത് എത്തിയത്. കടലിൽ വല വീശുന്നതിനിടയിൽ ചുഴിയിൽ കുടുങ്ങുകയായിരുന്നു . തുടർന്ന് കോസ്റ്റൽ പോലീസും താലൂക്ക് ദുരന്തനിവാരണ സേന ടി.ഡി.ആർ.എഫ് വളണ്ടിയർമാരും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചു. കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല , പയ്യോളി നഗരസഭ ചെയർമാൻ വികെ അബ്ദുറഹിമാൻ എന്നിവരുടെ മേൽ നോട്ടത്തിൽ തിരച്ചിൽ പുരോഗമിക്കുകയാണ്.

 


പ്രതികൂല കാലാവസ്ഥയെ തുടർന്ന് തിരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ചിട്ടുണ്ടെങ്കിലും വൈകിട്ടോടെ വീണ്ടും ആരംഭിക്കുമെന്ന് അതികൃതർ അറിയിച്ചു.
ടിഡിആർഎഫ് താനൂർ യൂണിറ്റ് തിരച്ചിലിനായി സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. പയ്യോളി യൂണിറ്റിലെ 12 ഓളം വളണ്ടിയർമാരും ഇവിടെ സേവനം ചെയ്യുന്നുണ്ട്. നാവികസേനയുടെ സ്കൂബാ ടീമിൻറെ സഹായവും അഭ്യർത്ഥിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe