കോട്ടയം കൈപ്പുഴ സ്വദേശിയായ വിദ്യാർഥി യുഎസിൽ വെടിയേറ്റ് മരിച്ചു; വെടിയേറ്റത് കലിഫോർണിയയിൽ

news image
Jul 22, 2023, 3:16 am GMT+0000 payyolionline.in

ഏറ്റുമാനൂർ ∙ യുഎസിലെ കലിഫോർണിയയിൽ മലയാളി വിദ്യാർഥി വെടിയേറ്റു മരിച്ചു. കൈപ്പുഴ കാവിൽ സണ്ണിയുടെ മകൻ ജാക്സൺ (17) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 3.30നു സണ്ണി കൈപ്പുഴയിലെ സഹോദരിയെ വിളിച്ചാണു വിവരമറിയിച്ചത്. ജാക്സന്റെ അമ്മ റാണി യുഎസിൽ നഴ്സാണ്. 1992ൽ ആണു സണ്ണി യുഎസിലേക്കു കുടിയേറിയത്. ഇപ്പോൾ കുടുംബസമേതം അവിടെയാണ്. 2019ൽ ആണ് ഏറ്റവുമൊടുവിൽ നാട്ടിലെത്തിയത്. ജാക്സന്റെ സഹോദരങ്ങൾ: ജ്യോതി, ജോഷ്യ, ജാസ്മിൻ. സംസ്കാരം യുഎസിൽത്തന്നെ നടത്തുമെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe