കോന്നി: പത്തനംതിട്ട കോന്നി ആനത്താവളത്തില്‍ കോണ്‍ക്രീറ്റ് തൂണ് ഇളകി വീണ് നാലു വയസുകാരന് ദാരുണാന്ത്യം. അടൂര്‍ കടമ്പനാട് അജി-ശാരി ദമ്പതികളുടെ ഏക മകന്‍ അഭിരാം ആണ് മരിച്ചത്.
ഇളകി നില്‍ക്കുകയായിന്ന തൂണ്‍ കുട്ടി പിടിച്ചതോടെ നാല് അടിയോളം ഉയരുമുള്ള തൂൺ കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ അമ്മയ്ക്കും മറ്റു ബന്ധുക്കള്‍ക്കുമൊപ്പമാണ് അഭിരാം ആനത്താവളത്തിലെത്തിയത്. കല്ലേരി അപ്പൂപ്പന്‍ക്കാവ് ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം മടക്കയാത്രയിലാണ് ഇവര്‍ ആനത്താവളത്തില്‍ കയറിയത്. ഉച്ചക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്.
സംഭവത്തിന് പിന്നാലെ കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കും കുട്ടിയെ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെത്തുടർന്ന് കോന്നി ആനത്താവളം താൽക്കാലികമായി അടച്ചു. അന്വേഷണം ആവശ്യപ്പെട്ട് വനം വകുപ്പ് മന്ത്രി ഉത്തരവിട്ടിട്ടുണ്ട്.