കോയമ്പത്തൂർ സ്ഫോടനക്കേസ്; കുറ്റപത്രം സമർപ്പിച്ച് എൻ.ഐ.എ

news image
Apr 18, 2025, 6:04 am GMT+0000 payyolionline.in

കോയമ്പത്തൂർ: 2022ൽ നടന്ന കോയമ്പത്തൂർ സ്ഫോടനക്കേസിൽ അഞ്ചു പേരെ കൂടി പ്രതിചേർത്ത് ദേശീയ കുറ്റാന്വേഷണ ഏജൻസി (എൻ.ഐ.എ) കുറ്റപത്രം സമർപ്പിച്ചു. ശൈഖ് ഹിദായത്തുല്ല, ഉമർ ഫാറൂഖ്, ഫവാസ് റഹ്മാൻ, ശരൺ മാരിയപ്പൻ, അബു ഹനീഫ എന്നിവരെയാണ് പ്രതി ചേർത്തത്.

സ്ഫോടനം ആസൂത്രണം ചെയ്യുന്നതിനായി പ്രതികൾ വിയ്യൂർ അതീവ സുരക്ഷാ ജയിലിലും സത്യമംഗലം റിസർവ് വനത്തിലും കൂടിക്കാഴ്ച നടത്തിയെന്നാണ് എൻ.ഐ.എ കുറ്റപത്രത്തിൽ പറയുന്നത്. സ്ഫോടനവുമായി ബന്ധപ്പെട്ട ഭീകരവാദത്തിലും ധനസഹായത്തിലും ഇവർക്ക് പങ്കുണ്ടെന്ന് എൻ.ഐ.എ

പറയുന്നു. കേസിൽ ഇതുവരെ 17 പേർക്ക് എതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. 2021-2022 കാലത്ത് വ്യാജ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് അഴിമതി നടത്തിയതിന് ശൈഖ് ഹിദായത്തുല്ല, ഉമർ ഫാറൂഖ് എന്നിവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. അഴിമതിയിൽ നിന്ന് സമ്പാദിച്ച ഫണ്ട് ഇവർ കാർ ബോംബ് ആക്രമണത്തിനായി സ്ഫോടകവസ്തുക്കൾ ശേഖരിക്കുന്നതിന് ഉപയോഗിച്ചതായും എൻ.ഐ.എ പറയുന്നു.

ഫവാസ് റഹ്മാനും ശരണും ചേർന്നാണ് തട്ടിപ്പിന് ഒത്താശ ചെയ്തത്. അബൂ ഹനീഫയാണ് വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്നതിന് ഫണ്ട് നൽകിയത്. ചാവേർ ബോംബ് സ്ഫോടനം നടത്തിയ ജമേഷ മുബീനിനെതിരായ കുറ്റങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. കേസിൽ ഇതുവരെ 17 പേർക്ക് എതിരെയാണ് എൻ.ഐ. എ കുറ്റപത്രം സമർപ്പിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe