കോഴിക്കോട് കരോൾ സംഘം ചമഞ്ഞ് പണപ്പിരിവ്; പൊലീസിനെ ആക്രമിച്ച നാല് യുവാക്കൾ അറസ്റ്റിൽ

news image
Dec 26, 2023, 4:49 pm GMT+0000 payyolionline.in

ചേളന്നൂർ: പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോ​ഗസ്ഥരെ അക്രമിക്കുകയും പൊലീസ് വാഹനം അടിച്ചു തകര്‍ക്കുകയും ചെയ്‌ത സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. സുബിൻ (ചേളന്നൂർ), കെ എം ദിജീഷ് (ചേളന്നൂർ), അജയ് (വെസ്റ്റ്ഹിൽ), അതുല്‍ (ചേളന്നൂർ) എന്നിവരാണ് പിടിയിലായത്.

ക്രിസ്‌മസ് ദിനത്തിൽ രാത്രി ചേളന്നൂർ 8/2 ബസാറിലാണ് സംഭവം. കുട്ടികളുടെ കരോൾ സംഘം ഇതിലൂടെ കടന്നുപോയിരുന്നു. ഇതിന്റെ മറവിൽ നാല്‍വര്‍ സംഘം അതുവഴി വാഹനത്തിൽ വരുന്നവരെ തടഞ്ഞുനിര്‍ത്തി പണം ആവശ്യപ്പെട്ടു. ഇക്കാര്യം നാട്ടുകാര്‍  പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. സ്ഥലത്തെത്തിയ കാക്കൂര്‍ പൊലീസിനോടെ തട്ടിക്കയറി അക്രമിക്കുകയായിരുന്നു. പരിക്കേറ്റ  കാക്കൂർ എസ്‌ഐ അബ്‌ദുല്‍സലാം, പൊലീസ് ഉദ്യേ​ഗസ്ഥരായ രജീഷ്, ബിജു എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളെ കോഴിക്കോട് ജെസിഎം (3) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe