കൊടുവള്ളിയിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ; പരിശോധന ശക്തമാക്കാൻ പൊലീസ്

news image
Jan 24, 2026, 3:32 am GMT+0000 payyolionline.in

കോഴിക്കോട് കൊടുവള്ളിയിൽ മാരക ലഹരി മരുന്നായ MDMAയുമായി രണ്ടുപേർ പൊലീസ് പിടിയിൽ. കൊടുവള്ളിയിലെ കുപ്രസിദ്ധ മയക്കുമരുന്ന് വിൽപ്പനക്കാരനും സഹായിയുമാണ് പൊലീസിൻ്റ പിടിയിലായത്. വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.കൊടുവള്ളി മാനിപുരം സ്വദേശി മുഹമ്മദ് നിഷാൻ എന്ന ഷാനു, മുക്കം സ്വദേശി ഷക്കീൽ എന്നിവരാണ് കഴിഞ്ഞ ദിവസം രാത്രി മുഹമ്മദ് നിഷാൻ്റെ വീട്ടിൽ നിന്നും പിടിയിലായത്. ബാംഗ്ലൂരിൽ നിന്നും ഇടനിലക്കാർ മുഖേനയാണ് ലഹരി വസ്തു കോഴിക്കോട് എത്തിക്കുന്നത്. ഷാനു ആദ്യമായാണ് പൊലീസ് പിടിയിലാവുന്നത്.

 

ഇടയ്ക്കിടെ ഗൾഫിൽ പോയി വരുന്ന ഇയാൾ വർഷങ്ങളായി ലഹരി കച്ചവടം നടത്തി വരികയായിരുന്നു. ചെറുപ്പക്കാരായ നിരവധി പേരെയാണ് ഇയാൾ ലഹരി വിൽപ്പനക്കുപയോഗിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ വച്ച് ലഹരി ഉപയോഗിക്കുന്നതിനുള്ള സൗകര്യങ്ങളും നൽകിയിരുന്നു. താമരശ്ശേരി DySPയുടെ നിർദ്ദേശപ്രകാരം നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe