കോഴിക്കോട് ജില്ലാ ഇൻക്ലൂസീവ് കായിക മേള : വിളംബര ജാഥ നടത്തി.

news image
Oct 15, 2026, 2:07 am GMT+0000 payyolionline.in

മേപ്പയൂർ : സമഗ്ര ശിക്ഷ കേരളയും, പൊതു വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടത്തുന്ന  ജില്ല ഇൻക്ലൂസീവ് കായിക മേളയുടെ മുന്നോടിയായി മേപ്പയൂരിൽ വിളംബര ജാഥ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി. സുനിൽ ഫ്ളാഗ് ഓഫ് ചെയ്തു.

ഒക്ടോബർ 15 ന് ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂർ സ്പോർട്സ് ഫെസിലിറ്റേഷൻ സെന്റർ സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന മേളയിൽ വിവിധ ഇനങ്ങളിലായി 500 ഓളം വിദ്യാർത്ഥികൾ പങ്കെടുക്കും.

മേലടി ബ്ലോക്ക് പഞ്ചായത്തംഗം നിഷാദ് പൊന്നങ്കണ്ടി , സ്കൂൾ പ്രിൻസിപ്പൽ എം. സക്കീർ, ഡി. പി.ഒ മാരായ പി.ഷമീർ , അഹമ്മദ് ഷമീം, പി. ടി. എ പ്രസിഡൻ്റ് വി.പി. ബിജു , എസ്.എം. സി ചെയർമാൻ ഷബീർ ജന്നത്ത് , പി.ടി.എ വൈസ് പ്രസിഡന്റ് കെ.എം.എ.അസീസ്, ആനേരി നസീർ, കെ. നസീബ്, രാജീവൻ കൊടലൂർ,പ്രസ്‌ക്ലബ് പ്രസിഡൻ്റ് പി.കെ. പ്രിയേഷ് കുമാർ, എം.എം. ബാബു, എ.സുഭാഷ് കുമാർ, മേലാട്ട് നാരായണൻ , വി.പി. ദാനിഷ് എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe