കോഴിക്കോട് തിരുവമ്പാടിയിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; രോഗിയുൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

news image
Oct 23, 2026, 3:39 am GMT+0000 payyolionline.in

കോഴിക്കോട്: തിരുവമ്പാടിയിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പുതുപ്പാടി സ്വദേശി സുബൈർ ആണ് അപകടത്തിൽ മരിച്ചത്. പുലർച്ചെ നാല് മണിയോടെയായിരുന്നു ഈ അപകടം സംഭവിച്ചത്.

​ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ആംബുലൻസ് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഈ അപകടത്തിൽ ആംബുലൻസ് ഡ്രൈവർ, നഴ്സ്, ആംബുലൻസിലുണ്ടായിരുന്ന രോഗി എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. കൂട്ടിയിടിയിൽ ബൈക്ക് പൂർണ്ണമായും തകർന്ന നിലയിലാണ്. തിരുവമ്പാടിയിലെ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ആനക്കാംപൊയിൽ സ്വദേശിയെ കൂടുതൽ വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് നഗരത്തിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലാണ് ഈ ദുരന്തം സംഭവിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe