കോഴിക്കോട് തീപിടിത്തം: പൊലീസ് പറഞ്ഞിട്ടും കേൾക്കാതെ തടിച്ചുകൂടിയത് വൻ ജനക്കൂട്ടം; അ​ക​ലെ നി​ന്നുപോ​ലും ആ​ളു​ക​ളെ​ത്തി​

news image
May 19, 2025, 4:34 am GMT+0000 payyolionline.in

കോ​ഴി​ക്കോ​ട്: ഇന്നലെ കോഴിക്കോട് നഗര മധ്യത്തിലെ മൊ​ഫ്യൂ​സി​ൽ ബസ് സ്റ്റാ​ൻ​ഡി​ൽ തീ ​പ​ട​ർ​ന്നു​വെ​ന്ന വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തോ​ടെ പ്ര​ദേ​ശ​ത്ത് വ​ൻ​തോ​തി​ൽ ജ​നമാണ് ത​ടി​ച്ചു കൂ​ടിയത്. നി​യ​ന്ത്രി​ക്കാ​നാ​വാ​ത്ത ത​ര​ത്തി​ലാ​ണ് ആ​ളു​ക​ൾ ഇ​വി​ടെ ത​ടി​ച്ചു​കൂ​ടി​യ​ത്. ആ​ൾ​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​ൻ പൊ​ലീ​സി​ന് വ​ള​രെ ബു​ദ്ധി​മു​ട്ടേ​ണ്ടി​വ​ന്നു. വ​ടം കെ​ട്ടി നി​യ​ന്ത്രി​ച്ചി​ട്ടും ആ​ൾ​ക്കൂ​ട്ടം അ​ണ​പൊ​ട്ടി​യൊ​ഴു​കി.

ജീ​പ്പി​ൽ മെ​ഗാ​ഫോ​ണു​പ​യോ​ഗി​ച്ച് അ​നൗ​ൺ​സ് ചെ​യ്തെ​ങ്കി​ലും ജ​നം പി​രി​ഞ്ഞു​പോ​കാ​ൻ ത​യാ​റാ​യി​ല്ല. ന​ഗ​ര​ത്തെ വി​ഴു​ങ്ങി ക​റു​ത്ത പു​ക ഉ​യ​ർ​ന്ന​തോ​ടെ അ​ക​ലെ നി​ന്നുപോ​ലും ആ​ളു​ക​ളെ​ത്തി​യി​രു​ന്നു.

മനം തകർന്ന് കച്ചവടക്കാർ

ആ​ളി​പ്പ​ട​ർ​ന്ന അ​ഗ്നി ത​ങ്ങ​ളു​ടെ ജീ​വി​തോ​പാ​ധി​ക​ൾ ഇ​ല്ലാ​താ​ക്കു​മ്പോ​ൾ ഒ​ന്നും ചെ​യ്യാ​നാ​കാ​തെ വി​ങ്ങി​പ്പൊ​ട്ടി, മ​നം ത​ക​ർ​ന്ന് നി​ൽ​ക്കു​ക​യാ​യി​രു​ന്നു ക​ച്ച​വ​ട​ക്കാ​ർ. ആ​ളി​പ്പ​ട​ർ​ന്ന തീ​യു​ടെ മു​ന്നി​ൽ ഇ​വ​ർ നി​സ്സ​ഹാ​യ​രാ​യി. ടെ​ക്സ്റ്റൈ​ൽ ഷോ​പ്പി​നോ​ടു ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന മ​റ്റ് ക​ടകളുടെ ഉട​മ​ക​ൾ ക​ത്തി​യ​മ​രു​ന്ന കെ​ട്ടി​ടം നോ​ക്കി എ​ല്ലാം ന​ഷ്ട​പ്പെ​ട്ട നി​ല​യി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മെ​ന്ന് തോ​ന്നു​ന്ന ഘ​ട്ട​ത്തി​ൽ കെ​ട്ടി​ട​ത്തി​ന​ക​ത്തേ​ക്ക് ഓ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ച്ച​വ​രെ പൊ​ലീ​സ് ഇ​ട​പെ​ട്ട് പി​ന്തി​രി​പ്പി​ച്ചു. കെ​ട്ടി​ട​ത്തി​ന​ക​ത്തെ സ്വ​ന്തം ഷോ​പ്പ് സു​ര​ക്ഷി​ത​മാ​ക്കാ​ൻ ശ്ര​മി​ച്ച​വ​രോ​ട് ജീ​വ​ന്‍റെ വി​ല​യെ​ക്കു​റി​ച്ച് പൊ​ലീ​സി​ന് പ​ല​ത​വ​ണ ഓ​ർ​മി​പ്പി​ക്കേ​ണ്ടി വ​ന്നു.

ഇന്ന് വിദഗ്ധ സമിതി പരിശോധന

തീപിടിത്തത്തിൽ വിദഗ്ധ സമിതി ഇന്ന് പരിശോധന നടത്തും. ജില്ല ഫയര്‍ ഓഫീസറുടെ നേതൃത്വത്തിലാണ് പരിശോധന. തീപിടിത്തത്തിൽ 75 കോടിയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക കണക്ക്. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തുമെന്ന് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് അറിയിച്ചു. ഇന്ന് സ്റ്റിയറിങ്ങ് കമ്മിറ്റി ചേര്‍ന്ന് സംഭവം വിലയിരുത്തുമെന്നും തീപിടിത്തിന്‍റെ കാരണം വിശദമായി പരിശോധിക്കുമെന്നും മേയര്‍ അറിയിച്ചു. സംഭവത്തിൽ രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറി ജില്ലാ കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe