പാലക്കാട് : നിർദിഷ്ട കോഴിക്കോട് – പാലക്കാട് ഗ്രീൻഫീൽഡ് അതിവേഗപ്പാത നിർമാണത്തിനുള്ള ഭൂമിയെടുപ്പ് നടപടികളെല്ലാം പൂർത്തിയായിട്ടും ഇനിയും പണം ലഭിക്കാതെ ഒട്ടേറെ ഭൂവുടമകൾ. 60 കോടിയോളം രൂപയാണ് ഇത്തരത്തിൽ പലർക്കുമായി ലഭിക്കാനുള്ളത്. ഭൂമിയെടുപ്പിനായുള്ള ‘ഭൂമിരാശി’ പോർട്ടലുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റിയുടെ ഭാഗത്താണ് വൈകലുണ്ടാകുന്നതെന്നാണ് ഭൂവുടമകൾ കുറ്റപ്പെടുത്തുന്നത്. റോഡ് നിർമാണത്തിന് ആവശ്യമായ 277 ഹെക്ടർ ഭൂമിയിൽ 268 ഹെക്ടറും റവന്യുവകുപ്പ് ഏറ്റെടുത്തു. ഏറ്റെടുത്തതിൽ ഏതാനും പേർക്കാണ് പണം ലഭിക്കാനുള്ളത്. ഭൂമി ഏറ്റെടുക്കൽ ‘ഭൂമിരാശി’ എന്ന പോർട്ടൽ വഴിയാക്കിയത് ഈ വർഷം മുതലാണ്. ആദ്യ ഘട്ടത്തിൽ ദേശീയപാത അതോറിറ്റി സംസ്ഥാന സർക്കാരിനു കൈമാറിയ 1740 കോടി രൂപ ഉപയോഗിച്ചാണു ഭൂമിയെടുപ്പ് നടത്തിയത്. ഈ രീതി മാറിയതോടെ ഭൂമിയെടുപ്പിന് ചുമതലയുള്ള റവന്യു ഉദ്യോഗസ്ഥൻ രേഖകളെല്ലാം ഉടമകളിൽ നിന്നു വാങ്ങി ഭൂമിരാശി പോർട്ടലിൽ അപ്ലോഡ് ചെയ്യും. ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടറുടെ ഓഫിസിൽ നിന്നു പരിശോധിച്ച ശേഷം ന്യൂഡൽഹിയിൽ ഉപരിതല ഗതാഗതമന്ത്രാലയത്തിൽ നിന്നു തുക അനുവദിക്കുന്നതാണു രീതിഎന്നാൽ ദേശീയപാത അതോറിറ്റിയുടെ രാജ്യത്തെ ഒട്ടേറെ പദ്ധതികളുടെ ഭൂമിയെടുപ്പ് ഈ പോർട്ടൽ വഴിയാണ്. അടുത്ത ദിവസങ്ങളിലായി ഒട്ടേറെ സാങ്കേതിക പ്രശ്നങ്ങൾ പോർട്ടലിൽ ഉണ്ടായിരുന്നു. ഏറ്റെടുക്കുന്ന ഭൂമിയുടെ രേഖകളുമായി ബന്ധപ്പെട്ട് നേരത്തെയുള്ള പരാതികളും സംശയങ്ങളും റവന്യു ഉദ്യോഗസ്ഥർ വഴി തീർക്കാമെങ്കിലും പുതിയ രീതി വന്നതോടെ പ്രശ്നപരിഹാരം വൈകാൻ തുടങ്ങി. ആവശ്യത്തിന് ഉദ്യോഗസ്ഥർ ദേശീയപാത അതോറിറ്റിക്ക് ഇല്ലാത്തതും തുക വൈകുന്നതിന്റെ കാരണമായി. അതിവേഗ ഇടനാഴി ഇങ്ങനെ സേലം – കൊച്ചി ദേശീയപാതയിൽ മരുതറോഡ് പഞ്ചായത്തിൽ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് എതിർവശത്തു നിന്ന് ആരംഭിച്ച് മണ്ണാർക്കാട് താലൂക്കിലെ അലനല്ലൂരിൽ കുഞ്ഞുകുളത്താണ് ജില്ലയുടെ ഭാഗം അവസാനിക്കുക. തുടർന്ന് മലപ്പുറം ജില്ല വഴി കടന്നുപോയി കോഴിക്കോട് ദേശീയപാത 55ൽ പന്തീരാങ്കാവിൽ അവസാനിക്കും. 7937 കോടി രൂപ ചെലവിൽ അതിവേഗ ഇടനാഴിയായി വികസിപ്പിക്കുന്ന 121 കിലോമീറ്റർ പാത പൂർത്തിയാവുന്നതോടെ ഒന്നരമണിക്കൂറിൽ പാലക്കാട്ടു നിന്ന് കോഴിക്കോട്ട് എത്താൻ കഴിയുമെന്നാണു പ്രതീക്ഷ.
- Home
- കോഴിക്കോട്
- കോഴിക്കോട് – പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേ: ഏറ്റെടുത്ത ഭൂമിക്ക് പണം ലഭിക്കാതെ ഉടമകൾ; ലഭിക്കാനുള്ളത് 60 കോടി രൂപ
കോഴിക്കോട് – പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേ: ഏറ്റെടുത്ത ഭൂമിക്ക് പണം ലഭിക്കാതെ ഉടമകൾ; ലഭിക്കാനുള്ളത് 60 കോടി രൂപ
Share the news :

Oct 18, 2025, 8:36 am GMT+0000
payyolionline.in
തലസ്ഥാനത്ത് അഞ്ച് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം
2021 മുതൽ ബാലുശ്ശേരിയിലെ മൊബൈൽ ഷോറൂമിൽ, ആർക്കും സംശയം തോന്നിയില്ല, വിശ്വസ്തന ..
Related storeis
2021 മുതൽ ബാലുശ്ശേരിയിലെ മൊബൈൽ ഷോറൂമിൽ, ആർക്കും സംശയം തോന്നിയില്ല,...
Oct 18, 2025, 8:40 am GMT+0000
സീരിയൽ നമ്പറും റിട്ടേണിങ് ഓഫീസറുടെ ഒപ്പുമില്ലാത്ത ബാലറ്റ് പേപ്പർ, ക...
Oct 15, 2025, 10:24 am GMT+0000
തിരുവള്ളൂരിൽ നാല് മാസം പ്രായമായ കുഞ്ഞ് പനി ബാധിച്ച് മരിച്ചു
Oct 13, 2025, 12:16 pm GMT+0000
അക്രമസംഭവങ്ങൾ: കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ് അനിശ്ചിത കാലത്തേക്ക...
Oct 11, 2025, 12:02 pm GMT+0000
കോഴിക്കോട് മെഡിക്കൽ കോളേജിൽ വെള്ളം മുടങ്ങി; ദുരിതത്തിലായി രോഗികളും ...
Oct 10, 2025, 6:13 am GMT+0000
പെരുവട്ടൂരില്‍ കുറുക്കന്റെ ആക്രമണം; യുവതിക്ക് കടിയേറ്റു
Oct 9, 2025, 3:43 pm GMT+0000
More from this section
നടക്കാവിൽ നടുറോഡിൽ പോത്ത് വിരണ്ടോടി; രണ്ടുപേർക്ക് കുത്തേറ്റു, സാഹസി...
Oct 8, 2025, 4:06 pm GMT+0000
താമരശ്ശേരിയിൽ ഡോക്ടറെ ആക്രമിച്ച സംഭവം: ജില്ലയില്‍ നാളെ ഡോക്ടർമാർ പണ...
Oct 8, 2025, 1:07 pm GMT+0000
വയലും മലയും പശ്ചാത്തലം, നീന്തൽക്കുളം മുതൽ ഓപ്പൺ ജിം വരെ; കോട്ടൂരിലെ...
Oct 8, 2025, 11:43 am GMT+0000
താമരശ്ശേരിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവം; കോഴിക്കോട് ജില്ലയിലെ ഡോക്...
Oct 8, 2025, 10:28 am GMT+0000
കോഴിക്കോട്ടെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു; നിര്‍ണായക അനുമതി ല...
Oct 8, 2025, 10:20 am GMT+0000
മസ്തിഷ്കജ്വരം ബാധിച്ച് കുട്ടി മരിച്ച സംഭവം; താമരശ്ശേരി താലൂക്ക് ആശു...
Oct 8, 2025, 8:59 am GMT+0000
ബാലുശ്ശേരി കോട്ട പരദേവത ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച 20 പവനോളം സ...
Oct 7, 2025, 10:40 am GMT+0000
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു
Oct 5, 2025, 3:13 pm GMT+0000
കാലിക്കറ്റ് സർവകലാശാലയിലെ ഡിഗ്രി നാലാം സെമസ്റ്റർ പരീക്ഷാ ചോദ്യപേപ്പ...
Oct 3, 2025, 3:31 pm GMT+0000
‘ഹൃദയം നുറുങ്ങുന്ന വേദനയിലും അവര്‍ തീരുമാനമെടുത്തു’; അജ...
Oct 3, 2025, 11:50 am GMT+0000
കോഴിക്കോട്-തിരുവമ്പാടി റൂട്ടിലോടുന്ന ബസ്, ഒരു സ്റ്റോപ്പിലിറങ്ങിയ സ്...
Oct 3, 2025, 11:01 am GMT+0000
കരിപ്പൂര്‍ വിമാനത്താവള പരിസരം കേന്ദ്രീകരിച്ച് വിൽപ്പന; 132 ഗ്രാം മെ...
Oct 3, 2025, 10:51 am GMT+0000
ചികിത്സാ പിഴവ്, എട്ട് വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയതായി പരാതി, ...
Oct 3, 2025, 10:26 am GMT+0000
തുഷാരഗിരി പാലത്തിൽ കയർകെട്ടി പുഴയിലേക്ക് ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു
Oct 1, 2025, 5:33 pm GMT+0000
പ്രൈവറ്റ് ഹോസ്പിറ്റൽ & ക്ലിനിക്ക് ഓണേഴ്സ് ജില്ലാ കമ്മിറ്റി പുന...
Oct 1, 2025, 3:42 pm GMT+0000