കോഴിക്കോട് യുഡിഎഫിന്റെ മറ്റൊരു സ്ഥാനാർത്ഥിക്കും വോട്ടില്ല. മെഡിക്കൽ കോളേജ് സൗത്ത് വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി ബിന്ദു കമ്മനക്കണ്ടിക്കാണ് വോട്ടില്ലാത്തത്. കോഴിക്കോട് യുഡിഎഫ് മേയർ സ്ഥാനാർഥിയായി കണക്കാക്കിയിരുന്ന വി എം വിനുവിനും വോട്ടില്ല എന്ന് കണ്ടെത്തിയിരുന്നു. വോട്ടില്ലാത്തതിനാൽ സ്ഥാനാർത്ഥിയെ മാറ്റാൻ ആലോചന തുടങ്ങിയിരിക്കുയാണ് ഡിസിസി.
സംവിധായകൻ വി എം വിനുവിനെ, മേയർ സ്ഥാനാർത്ഥിയായി കല്ലായി വാർഡിൽ നിന്നും മത്സരിപ്പിക്കാനായിരുന്നു കോൺഗ്രസ് തീരുമാനിച്ചിരുന്നത്. വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ മത്സരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായപ്പോൾ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വി എം വിനുവിന്റെ പ്രതികരണം.
