കോഴിക്കോട് വെള്ളയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് മരണപ്പെട്ടത് വെള്ളയിൽ സ്വദേശി ഹംസ

news image
May 20, 2025, 11:29 am GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് വെള്ളയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരു മരണം. വെള്ളയിൽ സ്വദേശി ഹംസയാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. മത്സ്യബന്ധനത്തിനായി പോയ ഫൈബർ വള്ളമാണ് മറിഞ്ഞത്. ഹംസയ്‌ക്കൊപ്പമുണ്ടായിരുന്ന ഷമീർ ( 43 ) , അഷ്റഫ് ( 52 ) എന്നിവരെ പരിക്കുകളോടെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലിമുട്ടിൽ ഇടിച്ചാണ് വള്ളം മറിഞ്ഞതെന്നാണ് വിവരം

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe