കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിക്കെതിരെ പരാതി, വോട്ടിനായി കിറ്റും പണവുമെന്ന് ആരോപണം

news image
Apr 9, 2026, 3:37 am GMT+0000 payyolionline.in

കോഴിക്കോട് : കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ടി. റനീഷിനെതിരെ എൽഡിഎഫ് പരാതി നൽകി. മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ സ്ഥാനാർത്ഥി കിറ്റും പണവും നൽകുന്നുവെന്നാരോപിച്ചാണ് എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. ഭവന സന്ദർശന വേളയിൽ വോട്ടർമാർക്ക് ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റുകളും പണവും വിതരണം ചെയ്തുവെന്ന് എൽഡിഎഫ് ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ചിട്ടുള്ള പരിധിയിൽ കൂടുതൽ തുക പ്രചാരണത്തിനായി ടി. റനീഷ് ചെലവഴിക്കുന്നുണ്ടെന്ന് എൽഡിഎഫ് നേതാക്കൾ ചൂണ്ടിക്കാട്ടി. സമാനമായ രീതിയിൽ ബിജെപി സ്ഥാനാർത്ഥികൾ കിറ്റുകൾ വിതരണം ചെയ്യുന്നുവെന്ന് തൃശ്ശൂരിലും പരാതികൾ ഉയർന്നിട്ടുണ്ട്. അവിടെ ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റിൽ നിന്ന് ഇലക്ഷൻ സ്ക്വാഡ് കിറ്റുകൾ പിടിച്ചെടുക്കുകയും കേസെടുക്കുകയും ചെയ്തിരുന്നു. പത്രികയിലെ തടസ്സങ്ങൾ: നേരത്തെ പത്രിക സമർപ്പണ വേളയിൽ നോട്ടറിയുടെ ഒപ്പുമായി ബന്ധപ്പെട്ട സാങ്കേതിക പിഴവുകൾ കാരണം ടി. റനീഷിന്റെ പത്രിക തള്ളപ്പെടുമെന്ന സാഹചര്യം ഉണ്ടായെങ്കിലും അവസാന നിമിഷം ഇത് പരിഹരിച്ചിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe