കോഴിക്കോട്ട് ഡോക്ടറുടെ വീട്ടിൽ നിന്ന് 40 പവൻ കവർന്നു; പ്രതിക്കായി തിരച്ചിൽ

news image
Sep 29, 2025, 7:57 am GMT+0000 payyolionline.in

കോഴിക്കോട്: ചേവരമ്പലത്ത് ഡോക്ടറുടെ വീട്ടിൽ നിന്ന് 40 പവൻ മോഷണം പോയി. കോഴിക്കോട് മെഡിക്കൽ കോളജിലെ അനസ്തേഷ്യ വിഭാഗം ഡോക്ടറായ ഗായത്രിയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട് കുത്തിത്തുറന്നാണ് മോഷ്ടാവ് മോഷണം നടത്തിയത്. ഞായറാഴ്ച പുലർച്ചെയോടെയാണ് മോഷണം നടന്നത്. സംഭവത്തിൽ ചേവായൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സി.സി.ടി.വി ദൃശ്യങ്ങളിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പുലർച്ചെ 1.55ഓടെ മോഷ്ടാവ് വീട്ടിലെത്തി എന്നാണ് ദൃശ്യങ്ങൾ നൽകുന്ന സൂചന. വീടിന്റെ മുൻവാതിൽ കുത്തിത്തുറന്നാണ് അലമാരയിലും മേശയിലുമായി സൂക്ഷിച്ച 40 പവൻ ആഭരണങ്ങൾ കവർന്നത്. തിരുവനന്തപുരമാണ് ഗായത്രിയുടെ സ്വദേശം. വീട് പൂട്ടി കുറച്ചുദിവസങ്ങളായി ഗായത്രി വീട്ടിൽ പോയിരിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരമറിഞ്ഞത്. ദിവസങ്ങൾക്ക് മുമ്പും ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മറ്റൊരു വീട്ടിൽ നിന്ന് 20 പവൻ കവർന്നിരുന്നു. അതിന്റെ അന്വേഷണം പുരോഗമിക്കുകയാണ്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe