ക്യാൻസറിന് കാരണം, ഡാബർ ഇന്ത്യയുടെ ഉപസ്ഥാപനങ്ങൾക്കെതിരെ കേസ്

news image
Oct 19, 2023, 6:45 am GMT+0000 payyolionline.in

വാഷിംഗ്ടൺ: ഹെയർ റിലാക്സർ ഉൽപ്പന്നങ്ങളുടെ ഉപയോഗം ക്യാൻസറിന് കാരണമാകുന്നുവെന്ന് ആരോപിച്ച്  യുഎസിലെയും കാനഡയിലെയും ഡാബർ ഉപസ്ഥാപനങ്ങൾക്കെതിരെ കേസ്. അണ്ഡാശയ അർബുദം, ഗർഭാശയ അർബുദം എന്നിവയ്ക്ക് കാരണമാകുന്നുവെന്നാണ് ഉപഭോക്താക്കളുടെ പരാതി.

ഡാബറിന്റെ മൂന്ന് അനുബന്ധ സ്ഥാപനങ്ങൾക്കെതിരെ യുഎസിലും കാനഡയിലും നിരവധി കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. ഈ ഉപസ്ഥാപനങ്ങളിൽ നമസ്‌തേ ലബോറട്ടറീസ് എൽഎൽസി, ഡെർമോവിവ സ്കിൻ എസൻഷ്യൽസ് ഇൻക്, ഡാബർ ഇന്റർനാഷണൽ ലിമിറ്റഡ് എന്നിവ ഉൾപ്പെടുന്നു,

ആരോപണങ്ങൾ അടിസ്ഥാനരഹിതവും അപൂർണ്ണവുമായ പഠനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് എക്സ്ചേഞ്ച് ഫയലിംഗിൽ ഡാബർ വ്യക്തമാക്കിയിട്ടുണ്ട്. കേസുകൾ കൈകാര്യം ചെയ്യാൻ അഭിഭാഷകനെ നിയമിച്ചതായും ഡാബർ അറിയിച്ചു.

കേസുകൾ വന്നതോടെ ഡാബറിന്റെ ഓഹരികൾ ഇന്ന്  2.5% വരെ ഇടിഞ്ഞ് 520.45 രൂപയിലെത്തി. അതേസമയം, ഫോർമാൽഡിഹൈഡ് അടങ്ങിയ ചില ഹെയർ സ്‌ട്രെയിറ്റനിംഗ് ഉൽപ്പന്നങ്ങൾ നിരോധിക്കാൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ നിർദേശിച്ചിട്ടുണ്ട്. ഇത് ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക്കാരണമാകുമെന്നും ഫോക്സ് ബിസിനസ് റിപ്പോർട്ട് ചെയ്തു.

ഫോർമാൽഡിഹൈഡും മെത്തിലീൻ ഗ്ലൈക്കോൾ പോലെയുള്ള ഫോർമാൽഡിഹൈഡ് പുറത്തുവിടുന്ന മറ്റ് രാസവസ്തുക്കളും സ്‌ട്രൈറ്റനിംഗ് ഉൽപ്പന്നങ്ങളിൽ നിരോധിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് യുഎസ് ഡ്രഗ് റെഗുലേറ്റർ പ്രസ്താവനയിൽ അറിയിച്ചു.

യുഎസിലെ 33,500 സ്ത്രീകളെ ഉൾപ്പെടുത്തി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത്, സ്‌ട്രെയ്റ്റനിംഗ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന സ്ത്രീകൾക്ക് ഗർഭാശയ അർബുദം വരാനുള്ള സാധ്യത മറ്റുള്ളവരെക്കാൾ പതിന്മടങ്ങ് കൂടുതാണെണെന്നാണ്, മാത്രമല്ല അവർക്ക് ഒരു കുഞ്ഞിനെ ഗർഭം ധരിക്കാൻ കഴിയണമെന്നുമില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe